---
title: "ക്യാമ്പ് നാളെ; പിഴയില്ലാതെ പുതുക്കുവാൻ അവസരം"
english_title: "Camp Tomorrow; Opportunity to renew without penalty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93727/camp-tomorrow-opportunity-to-renew-without-penalty"
published_at: "2023-01-31T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d93fca5362f_camp_pic.jpg"
keywords: []
---

# ക്യാമ്പ് നാളെ; പിഴയില്ലാതെ പുതുക്കുവാൻ അവസരം

> **Lead Summary:** **നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്ത് ലൈസൻസ് ക്യാമ്പ് നാളെ. നാളെ കാലത്ത് 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. കല്ലാച്ചി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ വെച്ചാണ് പരിപാടി.

## Article Content

**നാദാപുരം:** നാദാപുരം ഗ്രാമപഞ്ചായത്ത് ലൈസൻസ് ക്യാമ്പ് നാളെ. നാളെ കാലത്ത് 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. കല്ലാച്ചി വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ വെച്ചാണ് പരിപാടി.

2023-24 വർഷത്തേക്കുള്ള ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനായുള്ള മികച്ച അവസരമാണിത്. അതിനാൽ ഈ അവസരം വ്യാപാരികൾ വിനിയോഗിക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93727/camp-tomorrow-opportunity-to-renew-without-penalty)