---
title: "കൊടിയേറ്റം തുടങ്ങി; കാക്കന്നൂർ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം"
english_title: "The invasion began; Flag hoisting today for Tira Mahotsavam at Kakannur temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93820/the-invasion-began-flag-hoisting-today-for-tira-mahotsavam-at-kakannur-temple"
published_at: "2023-02-01T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da0bb72bc32_usavam_pic.jpg"
keywords: []
---

# കൊടിയേറ്റം തുടങ്ങി; കാക്കന്നൂർ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം

> **Lead Summary:** ** എടച്ചേരി:** പ്രസിദ്ധമായ എടച്ചേരി ശ്രീ കാക്കന്നൂർ ക്ഷേത്രത്തിൽ തിറ മഹോത്സവം പുരോഗമിക്കുന്നു. ജനുവരി 29 മുതലാണ് ഉത്സവം ആരംഭിച്ചത്. ഫെബ്രുവരി മൂന്നിനാണ് അവസാനിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് കൊടിയേറ്റത്തോടെ ഇന്നത്തെ ഉത്സവങ്ങൾക്ക് ആരംഭം കുറിച്ചു.

## Article Content

** എടച്ചേരി:** പ്രസിദ്ധമായ എടച്ചേരി ശ്രീ കാക്കന്നൂർ ക്ഷേത്രത്തിൽ തിറ മഹോത്സവം പുരോഗമിക്കുന്നു. ജനുവരി 29 മുതലാണ് ഉത്സവം ആരംഭിച്ചത്. ഫെബ്രുവരി മൂന്നിനാണ് അവസാനിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് കൊടിയേറ്റത്തോടെ ഇന്നത്തെ ഉത്സവങ്ങൾക്ക് ആരംഭം കുറിച്ചു.

ഇന്ന് വൈകിട്ട് 7 മണി മുതൽ നട്ടത്തിറവെള്ളാട്ടം ആരംഭിക്കും. നാളെ വ്യാഴാഴ്ചയാണ് പ്രധാന ഉത്സവം തുടങ്ങുന്നത്.രാവിലെ 9 മണിക്ക് കുരുത്തോല വരവ്, വൈകിട്ട് മൂന്നുമണിക്ക് വാൾ വരവ്, ഇളനീർ വരവുകൾ. തുടർന്ന് നാലുമണിക്ക് കളിയാംവെള്ളി അയ്യപ്പ ഭജനമടത്തിൽ നിന്നും എഴുന്നള്ളത്ത് പുറപ്പെടുന്നു. ആറുമണിക്ക് വിളക്കിടൽ, വെള്ളാട്ടങ്ങൾ.

ഏഴുമണിക്ക് മുത്തുക്കുട താലപ്പൊലി, പൂക്കാവടി, നിശ്ചല ദൃശ്യം, ദേവ നൃത്തം തുടങ്ങിയവയും നടക്കും. ശേഷം പഞ്ചവാദ്യവും , പുരുഷ വനിതാ ശിങ്കാരിമേളവും ഉണ്ടാകും. നാളെ പൂക്കലശം കാഴ്ച വരവോടുകൂടിയാണ് ചടങ്ങ് അവസാനിക്കുന്നത്. അവസാന ദിനമായ വെള്ളിയാഴ്ച വിവിധതരം തിറകൾ, അന്നദാനം, ഉച്ചയ്ക്കുശേഷം താലപ്പൊലിയും കുരുതിയും വൈകിട്ട് 4 മണിക്ക് അകം കൂട്ടലോടെ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93820/the-invasion-began-flag-hoisting-today-for-tira-mahotsavam-at-kakannur-temple)