---
title: "കളിത്തൊട്ടിലിലേക്ക്; കുട്ടികൾക്കായി ക്രാഡിൽ അംഗണവാടി"
english_title: "to the cradle; Cradle Anganwadi for children"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93827/to-the-cradle-cradle-anganwadi-for-children-newpost"
published_at: "2023-02-01T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da0fb3ae7d5_anganvadi_pic.jpg"
keywords: []
---

# കളിത്തൊട്ടിലിലേക്ക്; കുട്ടികൾക്കായി ക്രാഡിൽ അംഗണവാടി

> **Lead Summary:** **എടച്ചേരി: **കുട്ടികൾക്കായി ക്രാഡിൽ അംഗണവാടി ഉദ്ഘാടനം ചെയ്തു. എടച്ചേരി നോർത്ത് തട്ടാറത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ കുട്ടികൾക്കായി സമർപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**എടച്ചേരി: **കുട്ടികൾക്കായി ക്രാഡിൽ അംഗണവാടി ഉദ്ഘാടനം ചെയ്തു. എടച്ചേരി നോർത്ത് തട്ടാറത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ കുട്ടികൾക്കായി സമർപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷയായ ശ്രീജ പാലപ്പറമ്പത്ത്, സതി മാരാം വീട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു പാറക്കെട്ടിൽ, കളത്തിൽ സുരേന്ദ്രൻ, ടി കെ ബാലൻ, ആശാവർക്കർ പി കെ ഷൈജ സംസാരിച്ചു.

ഐസിഡിഎസ് സൂപ്പർവൈസർ പി അമ്പിളി സ്വാഗതവും, വാർഡ് വികസന സമിതി കൺവീനർ പ്രദീപ് തൈക്കണ്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93827/to-the-cradle-cradle-anganwadi-for-children-newpost)