---
title: "അറബിക് ടാലൻറ്; നാദാപുരം ഉപജില്ലയിൽ ആരംഭിച്ചു"
english_title: "Arabic Talent; Started in Nadapuram sub district "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93835/arabic-talent-started-in-nadapuram-sub-district"
published_at: "2023-02-01T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da18be8eb9d_arabic_pic.jpg"
keywords: []
---

# അറബിക് ടാലൻറ്; നാദാപുരം ഉപജില്ലയിൽ ആരംഭിച്ചു

> **Lead Summary:** **നാദാപുരം: **അൽ മാഹിർ അറബിക് ടാലൻറ് നാദാപുരത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അറബിക് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിലാണ് അൽ മാഹിർ അറബിക് ടാലൻറ് പരീക്ഷ നടത്തിയത്. നാദാപുരം ഉപജില്ലയിൽ 7 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

## Article Content

**നാദാപുരം: **അൽ മാഹിർ അറബിക് ടാലൻറ് നാദാപുരത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അറബിക് അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിലാണ് അൽ മാഹിർ അറബിക് ടാലൻറ് പരീക്ഷ നടത്തിയത്. നാദാപുരം ഉപജില്ലയിൽ 7 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ, ചെറുമോത്ത് എം എൽ പി സ്കൂൾ, വേവം എൽ പി സ്കൂൾ, പേരോട് എം.ഐ.എം ഹയർസെക്കൻഡറി സ്കൂൾ, ഇരിങ്ങണ്ണൂർ ഹൈസ്കൂൾ, ഭൂമി വാതുക്കൽ എൽ പി സ്കൂൾ, പെരുമുണ്ടച്ചേരി എംഎൽപി സ്കൂൾ എന്നീ സെന്ററുകളിണ് പരീക്ഷ നടത്തിയത്.

എൽ പി വിഭാഗത്തിൽ 453 വിദ്യാർത്ഥികളും, യുപി വിഭാഗത്തിൽ 277 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 52 വിദ്യാർത്ഥികളും പങ്കെടുത്തു. എ.ഇ.ഒ എസ്. വിനയരാജ്, ഉപജില്ലാ ചീഫ് നൗഷാദ് കോപ്പിലാൻ, കോ ഓർഡിനേറ്റർ പി കെ ഖാലിദ്, അക്കാദമിക് കൗൺസിൽ സെക്രട്ടറി കെ കെ റിയാസ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93835/arabic-talent-started-in-nadapuram-sub-district)