---
title: "ഇരുമ്പ് കൂടുകൾ ഒരുങ്ങി; മാലിന്യം ഇനി സുരക്ഷിതമായി നിക്ഷേപിക്കാം"
english_title: "The iron cages are ready; Garbage can now be deposited safely"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93841/the-iron-cages-are-ready-garbage-can-now-be-deposited-safely"
published_at: "2023-02-01T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da1d9ad9ba2__dusbin_pic_1.jpg"
keywords: []
---

# ഇരുമ്പ് കൂടുകൾ ഒരുങ്ങി; മാലിന്യം ഇനി സുരക്ഷിതമായി നിക്ഷേപിക്കാം

> **Lead Summary:** **വാണിമേൽ: **കലക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി മാലിന്യ കൂടുകൾ വാണിമേലിലും. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മാലിന്യക്കൂടുകൾ സ്ഥാപിച്ചു. ആകെ നാല് മാലിന്യ കൂടുകളാണ് സ്ഥാപിച്ചത്.

## Article Content

**വാണിമേൽ: **കലക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി മാലിന്യ കൂടുകൾ വാണിമേലിലും. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മാലിന്യക്കൂടുകൾ സ്ഥാപിച്ചു. ആകെ നാല് മാലിന്യ കൂടുകളാണ് സ്ഥാപിച്ചത്.

കൂടുകളിൽ മാലിന്യ നിക്ഷേപം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ എം കെ എം മജീദ്, കുഞ്ഞമ്മദ് ചേലക്കാടൻ, അസിസ്റ്റൻറ് സെക്രട്ടറി ഇബ്രാഹിംകുട്ടി, വി.ഇ.ഓ മഞ്ജുഷ, ക്രസന്റ് ഹൈസ്കൂൾഅധ്യാപകൻ സി കെ മൊയ്തു മാസ്റ്റർ, അധ്യാപകരായ ടി കെ അബ്ദുൽ നാസർ, കെ വി കുഞ്ഞമ്മദ് മാസ്റ്റർ,അൻഷത്ത് ടീച്ചർ വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്തു.വലിച്ചെറിയൽ മുക്ത ഹൈസ്കൂൾ ആയി മാറും ഇനിമുതൽ ക്രസന്റ്. മാതൃകാപരമായ മാലിന്യ കൂടുകൾ സ്ഥാപിക്കുക വഴി പുതിയ സന്ദേശമാണ് സ്കൂൾ നാടിന് കൈമാറിയത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93841/the-iron-cages-are-ready-garbage-can-now-be-deposited-safely)