---
title: "ഹൃദയങ്ങളിലേക്ക്; പദയാത്രയ്ക്ക് സമാപനം"
english_title: "to the hearts; End of the walk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93859/to-the-hearts-end-of-the-walk"
published_at: "2023-02-01T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da30472679a_padha_pic.jpg"
keywords: []
---

# ഹൃദയങ്ങളിലേക്ക്; പദയാത്രയ്ക്ക് സമാപനം

> **Lead Summary:** **നാദാപുരം: **നാദാപുരം നിയോജകമണ്ഡലം ബിജെപി പദയാത്ര ജനഹൃദയങ്ങളിലേക്ക്. പിണറായി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ അട്ടിമറിക്കുന്നതിന് എതിരെയുമാണ് പദയാത്ര നടത്തിയത്. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്ത് നയിച്ച മൂന്ന് ദിവസം നീണ്ടുനിന്ന പദയാത്രയാണ് സമാപിച്ചത്.

## Article Content

**നാദാപുരം: **നാദാപുരം നിയോജകമണ്ഡലം ബിജെപി പദയാത്ര ജനഹൃദയങ്ങളിലേക്ക്. പിണറായി സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതികൾ അട്ടിമറിക്കുന്നതിന് എതിരെയുമാണ് പദയാത്ര നടത്തിയത്. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ കെ രഞ്ജിത്ത് നയിച്ച മൂന്ന് ദിവസം നീണ്ടുനിന്ന പദയാത്രയാണ് സമാപിച്ചത്.

ജനുവരി 29ന് എടച്ചേരിയിൽ വച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ: വി കെ സജീവൻ ആണ് ഉദ്ഘാടനം ചെയ്തത്. ശേഷം ജനതാ മുക്കിൽ നിന്നും ആരംഭിച്ച പദയാത്ര ഇരിങ്ങണ്ണൂർ, തൂണേരി, നാദാപുരം, ചെക്യാട്, വളയം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് വളയം ടൗണിൽ സമാപിച്ചത്. സ

മാപന യോഗം എപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. എം ടി ഗോപിനാഥ്, വിജയ് ബാബു മാസ്റ്റർ, പി മധു പ്രസാദ്, കെ ടി കെ ചന്ദ്രൻ, വി പി പവിത്രൻ, കെ.ടി കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ പി കെ, രജനീഷ് സി എച്ച്, സി.എ. നാണു, സി.കെ തങ്കം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93859/to-the-hearts-end-of-the-walk)