---
title: "തുച്ഛമായ വേതനം; നാദാപുരത്ത് നാളെ ആശുപത്രി ജീവനക്കാരുടെ മാർച്ചും ധർണയും"
english_title: "low wages; March and dharna of hospital employees tomorrow in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93884/low-wages-march-and-dharna-of-hospital-employees-tomorrow-in-nadapuram"
published_at: "2023-02-01T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da43c347f66_nadapuram_thaluk_hospital_.jpg"
keywords: []
---

# തുച്ഛമായ വേതനം; നാദാപുരത്ത് നാളെ ആശുപത്രി ജീവനക്കാരുടെ മാർച്ചും ധർണയും

> **Lead Summary:** **നാദാപുരം:** തുച്ഛമായ വേതനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഗവ.ആശുപത്രി ദിവസ വേതനക്കാരായ ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോപത്തിലേക്ക്.

## Article Content

**നാദാപുരം:** തുച്ഛമായ വേതനത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഗവ.ആശുപത്രി ദിവസ വേതനക്കാരായ ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോപത്തിലേക്ക്.

കേരളാ ഗവർമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരുടെ മാർച്ചും ധർണയും നാളെ നാദാപുരത്ത് നടക്കും.

രാവിലെ 10ന് സമരം സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും . യൂണിയൻ ജില്ലാ പ്രസിഡൻ്റ് ധർമ്മജൻ, സെക്രട്ടറി സുരേഷ് കുമാർ ,യു.കെ.പവിത്രൻ തുടങ്ങിയവർ പങ്കെടുക്കും.

ഉത്സവ അവധികളും ദേശീയ അവധികളും പ്രസവ അവധിയും അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ മുന്നോട്ടു വെക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93884/low-wages-march-and-dharna-of-hospital-employees-tomorrow-in-nadapuram)