---
title: "ഫണ്ട് കൈമാറി; ഖത്തർ കെഎംസിസി ചികിത്സ സഹായം"
english_title: "funds transferred; Qatar KMCC treatment assistance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93892/funds-transferred-qatar-kmcc-treatment-assistance"
published_at: "2023-02-01T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da4f4ceacb5_quthar_pic.jpg"
keywords: []
---

# ഫണ്ട് കൈമാറി; ഖത്തർ കെഎംസിസി ചികിത്സ സഹായം

> **Lead Summary:** **നരിപ്പറ്റ: **ഖത്തർ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് ചികിത്സാ സഹായ ഫണ്ട് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്കാണ് കൈമാറിയത്. നമ്പ്യത്താം കുണ്ട് ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: **ഖത്തർ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് ചികിത്സാ സഹായ ഫണ്ട് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്കാണ് കൈമാറിയത്. നമ്പ്യത്താം കുണ്ട് ലീഗ് ഹൗസിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ഖത്തർ കെഎംസിസി സീനിയർ നേതാവ് ജാഫർ തയ്യിൽ ഫണ്ട് കൈമാറി.

കെഎംസിസി നരിപ്പറ്റ പഞ്ചായത്ത് റിലീഫ് വിങ്ങ് ചെയർമാൻ കെ പി ഷരീഫ് അധ്യക്ഷത വഹിച്ചു. ടിപിഎം തങ്ങൾ, കെ എം ഹമീദ്, എൻ ഹമീദ്, ഇ കെ ഇബ്രാഹിം, യു.പി ലത്തീഫ്, സഹദ് പലോൽ, പലോൽ കുഞ്ഞമ്മദ് ഹാജി, സിപി ഫൈസൽ, വി പി മൊയ്തു, ഹൈദർ മരോടി, നരങ്ങോളി കുഞ്ഞബ്ദുള്ള, കിഴക്കയിൽ ഇബ്രാഹിം, സിപി അമ്മദ്, സലാം മരോടി സംസാരിച്ചു.

ഗ്ലോബൽ കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി നാസർ സ്വാഗതവും, കെ വി മഹമൂദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93892/funds-transferred-qatar-kmcc-treatment-assistance)