---
title: "നവകേരളം; വളയത്തും ശുചീകരണം"
english_title: "New Kerala; Ring cleaning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93919/new-kerala-ring-cleaning"
published_at: "2023-02-01T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da7c706d301_navakeralam_pic.jpg"
keywords: []
---

# നവകേരളം; വളയത്തും ശുചീകരണം

> **Lead Summary:** **വളയം:** നവ കേരള പദ്ധതിയുടെ ഭാഗമായി വളയത്ത് ശുചീകരണം നടത്തി. വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് വളയം ടൗണും പരിസരവും ശുചീകരണം നടത്തിയത്.

## Article Content

**വളയം:** നവ കേരള പദ്ധതിയുടെ ഭാഗമായി വളയത്ത് ശുചീകരണം നടത്തി. വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് വളയം ടൗണും പരിസരവും ശുചീകരണം നടത്തിയത്.

ജനപ്രതിനിധികൾ, ജീവനക്കാർ, ഹരിത സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ക്ലബ്ബ് പ്രവർത്തകർ എന്നിവർ പങ്കാളികളായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ്, ജനപ്രതിനിധികളായ പിടി നിഷ, കെ വിനോദൻ, എം കെ അശോകൻ, വി.പി ശശിധരൻ, വിജീഷ് കെ കെ, ഷബിന കെ ടി, ഷൈജു പി പി, സുരേഷ് മാസ്റ്റർ, സി ബാലൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93919/new-kerala-ring-cleaning)