---
title: "പതിറ്റാണ്ടിൻ്റെ ഓർമ്മ; ടി സിയുടെ സ്മരണ പുതുക്കി പ്രഭാത സംഗമം"
english_title: "Decades of memory; A morning meeting to renew the memory of TC"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94026/decades-of-memory-a-morning-meeting-to-renew-the-memory-of-tc"
published_at: "2023-02-02T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db4dd6b2aea_tc_1.jpg"
keywords: []
---

# പതിറ്റാണ്ടിൻ്റെ ഓർമ്മ; ടി സിയുടെ സ്മരണ പുതുക്കി പ്രഭാത സംഗമം

> **Lead Summary:** **നാദാപുരം: **കമ്മ്യൂണിസ്റ്റ് പോരാളിയുടെ വേർപാടിന് ഒരു പതിറ്റാണ്ട്. ത്യാഗോജ്ജ്വല സമര- പോരാട്ടത്തിൻ്റെ നാളുകളിൽ ഒന്നിച്ച സഹപ്രവർത്തകർ സംഗമിച്ചു. സിപിഐഎം ജില്ലാ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവും പ്രമുഖ സഹകാരിയുമായ ടി സി ഗോപാലൻ്റെ പത്താമത് ചരമവാർഷിക ദിനം സിപിഐ എം സമുചിതമായി ആചരിക്കുന്നു.

## Article Content

**നാദാപുരം: **കമ്മ്യൂണിസ്റ്റ് പോരാളിയുടെ വേർപാടിന് ഒരു പതിറ്റാണ്ട്. ത്യാഗോജ്ജ്വല സമര- പോരാട്ടത്തിൻ്റെ നാളുകളിൽ ഒന്നിച്ച സഹപ്രവർത്തകർ സംഗമിച്ചു. സിപിഐഎം ജില്ലാ കമ്മറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവും പ്രമുഖ സഹകാരിയുമായ ടി സി ഗോപാലൻ്റെ പത്താമത് ചരമവാർഷിക ദിനം സിപിഐ എം സമുചിതമായി ആചരിക്കുന്നു.

മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് വേണ്ടി ത്യാഗനിർഭരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി സി യുടെ സ്മരണ പുതുക്കി വ്യാഴാഴ്ച്ച പ്രഭാതഭേരിയും പയന്തോങ്ങിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.

തുടർന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ , ഏരിയാ സെക്രട്ടറി പി പി ചാത്തു ലോക്കൽ സെക്രട്ടറി കെ പി കുമാരൻ മാസ്റ്റർ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

തുടർന്ന് നടന്ന സ്മരണ പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ പി കുമാരൻ മാസ്റ്റർ അധ്യക്ഷനായി കെ കെ ലതിക, കൂടത്താങ്കണ്ടി സുരേഷ് മാസ്റ്റർ, വി പി കുഞ്ഞി കൃഷ്ണൻ, പി പി ചാത്തു എന്നിവർ സംസാരിച്ചു. അനുസ്മരണ പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം കുറ്റിപ്രത്ത് പ്രകടനവും പൊതുയോഗവും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94026/decades-of-memory-a-morning-meeting-to-renew-the-memory-of-tc)