---
title: "സായൂജ്യം സഭ; എടച്ചേരിയിൽ വയോജന സഭ കണ്‍വന്‍ഷൻ"
english_title: "Sayujyam Sabha; Vayojana Sabha Convention at Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94041/sayujyam-sabha-vayojana-sabha-convention-at-edachery"
published_at: "2023-02-02T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db59ad707ac_convension.jpg"
keywords: []
---

# സായൂജ്യം സഭ; എടച്ചേരിയിൽ വയോജന സഭ കണ്‍വന്‍ഷൻ

> **Lead Summary:** **എടച്ചേരി:**എടച്ചേരി പഞ്ചായത്തിൽ സായൂജ്യം വയോജന സഭ സംഘടിപ്പിച്ചു. കണ്‍വന്‍ഷന്‍ എടച്ചരി കമ്മ്യൂണിറ്റി ഹാളില്‍ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി:**എടച്ചേരി പഞ്ചായത്തിൽ സായൂജ്യം വയോജന സഭ സംഘടിപ്പിച്ചു. കണ്‍വന്‍ഷന്‍ എടച്ചരി കമ്മ്യൂണിറ്റി ഹാളില്‍ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ .ടി.ജിമേഷ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.പീതാബരന്‍ ,ടി.കെ.രാജന്‍ മാസ്റ്റര്‍,അശോകന്‍ മാസ്റ്റര്‍,ദാമു മാസ്റ്റർ ,ടി.കെ.മോട്ടി,വി.കുഞ്ഞികണ്ണന്‍ സംസാരിച്ചു.

സായൂജ്യം വയോജന സഭ പ്രസിഡണ്ട് കുഞ്ഞിരാമന്‍ തപസ്യ അദ്ധ്യക്ഷത വഹിച്ചു. ഇ.മുകുന്ദന്‍ സ്വാഗഥവും,കെ.രാഘവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94041/sayujyam-sabha-vayojana-sabha-convention-at-edachery)