---
title: "പൗര പ്രതിഷേധം; അധികാരികളെ കണ്ണുതുറക്കൂ"
english_title: "civil protest; Open the eyes of the authorities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94081/civil-protest-open-the-eyes-of-the-authorities"
published_at: "2023-02-02T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db791624be9_prathoshedham.jpg"
keywords: []
---

# പൗര പ്രതിഷേധം; അധികാരികളെ കണ്ണുതുറക്കൂ

> **Lead Summary:** **ചെക്യാട്:** ചെക്യാട് ഇന്നത്തെ പ്രഭാതത്തെ വരവേറ്റത് പൗര പ്രതിഷേധവുമായി. വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന പാറക്കടവ്- ചെക്ക്യാട്- പുളിയാവ് റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പൗരബോധം ഉണർന്നത്. ഇന്ന് രാവിലെ 8 മണി മുതൽ ചെക്യാട് ബാങ്ക് പരിസരത്ത് വെച്ചാണ് പൗരപ്രതിഷേധവും നിരാഹാര സമരവും ആരംഭിച്ചത്.

## Article Content

**ചെക്യാട്:** ചെക്യാട് ഇന്നത്തെ പ്രഭാതത്തെ വരവേറ്റത് പൗര പ്രതിഷേധവുമായി. വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന പാറക്കടവ്- ചെക്ക്യാട്- പുളിയാവ് റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പൗരബോധം ഉണർന്നത്. ഇന്ന് രാവിലെ 8 മണി മുതൽ ചെക്യാട് ബാങ്ക് പരിസരത്ത് വെച്ചാണ് പൗരപ്രതിഷേധവും നിരാഹാര സമരവും ആരംഭിച്ചത്.

സമരം ഇസ്മായിൽ കല്ലിക്കുനിയിൽ ഉദ്ഘാടനം ചെയ്തു. വണ്ണത്താം കണ്ടിയിൽ അസ്സൂട്ടി, രവി എടത്തിൽ, നിസാർ കെ കെ എച്ച്, കുന്നുമ്മൽ അഷറഫ്, ഇസ്മായിൽ പാറപ്പൊയിൽ, തറവട്ടത്ത് അശോകൻ, എടത്തിൽ രവീന്ദ്രൻ, സഈദ് തൈക്കണ്ടിയിൽ, ഹംസ വണ്ണത്താംകണ്ടിയിൽ, കൊയിലോത്തു റാഷിദ്, മുഹമ്മദ് കൊയിലോത്ത്, അബ്ദുള്ള മഞ്ചേരി, രവീന്ദ്രൻ നൊച്ചാട് എന്നിവർ പങ്കെടുത്തു.

സമരത്തിന് ഐക്യദാർഢ്യവും, അഭിവാദ്യവും അർപ്പിച്ചുകൊണ്ട് ഭാസ്കരൻ വി കെ സംസാരിച്ചു. ശേഷം നിരാഹാരം ഇരുന്നു. കുനിയിൽ അശോകനും തറവട്ടത്ത് മനുവും നേതൃത്വം നൽകി. പൗരപ്രതിഷേധം അധികാരികളുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷയാണ് പ്രതിഷേധക്കാർക്ക് ഉള്ളത്. പ്രദേശത്തുകാരുടെ കാലങ്ങളായുള്ള ഉറച്ച റോഡ് വേണമെന്നുള്ള ആവശ്യം ഉടനടി പരിഹരിക്കുമെന്ന് പ്രതീക്ഷയിൽ കൂടിയാണ് നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94081/civil-protest-open-the-eyes-of-the-authorities)