---
title: "ശോചനീയാവസ്ഥ;കാരണം കരാറുകാരൻ തന്നെ"
english_title: "Poor condition; because the contractor himself"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94088/poor-condition-because-the-contractor-himself"
published_at: "2023-02-02T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db7cedeeabb_karar_pic.jpg"
keywords: []
---

# ശോചനീയാവസ്ഥ;കാരണം കരാറുകാരൻ തന്നെ

> **Lead Summary:** **ചെക്യാട്: **പാറക്കടവ്- ചെക്യാട് പുളിയാവ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണം കരാറുകാരൻ തന്നെയെന്ന് പ്രമുഖ പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാവ് വി കെ ഭാസ്കരൻ. ഇന്ന് രാവിലെ പൗരപ്രതിഷേധം നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയതിന്റെ ഭാഗമായാണ് പാറക്കടവ് ചെക്യാട് പുളിയാവ് റോഡിന് 3 കോടി പത്തുലക്ഷം രൂപ സർക്കാർ അനുവദിച്ചത്.

## Article Content

**ചെക്യാട്: **പാറക്കടവ്- ചെക്യാട് പുളിയാവ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണം കരാറുകാരൻ തന്നെയെന്ന് പ്രമുഖ പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാവ് വി കെ ഭാസ്കരൻ. ഇന്ന് രാവിലെ പൗരപ്രതിഷേധം നിരാഹാര സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയതിന്റെ ഭാഗമായാണ് പാറക്കടവ് ചെക്യാട് പുളിയാവ് റോഡിന് 3 കോടി പത്തുലക്ഷം രൂപ സർക്കാർ അനുവദിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായയുള്ള റോഡ് നിർമ്മാണ സമിതി ആദ്യാവസാനം വരെ യു.എൽ.സി.സി.എസ് റോഡ് നിർമ്മിക്കണമെന്ന തീരുമാനത്തിൽ ആയിരുന്നു. ഇക്കാര്യം യു.എൽ.സി.സി.എസ്. പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. അവർക്കും ഈ റോഡ് ടെണ്ടറിന് എടുക്കുവാനുള്ള താല്പര്യം ഉണ്ടായിരുന്നു. കരാറുകാരനെ ഏൽപ്പിക്കാതെ യുഎൽസിസിക്ക് നൽകാം എന്ന ഒരു പൊതു തീരുമാനത്തിൽ തന്നെയായിരുന്നു റോഡ് വികസന സമിതിയും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കരാറുകാരന് തന്നെ ടെണ്ടർ വീഴുകയായിരുന്നു.

എ.എഫ്.സി മുഖേനയാണ് ഈ വിവരം അവർ അറിഞ്ഞത്. റോഡിൻറെ പണി ഇപ്പോൾ മന്ദ ഗതിയിലാണ് നടക്കുന്നത്. ഇദ്ദേഹം മുമ്പ് നിർമ്മിച്ച മേഖലയിലെ റോഡുകളുടെ അവസ്ഥയെല്ലാം വളരെ ശോചനീയമാണ്. കക്കട്ട് വളയം, വളയം- ചുഴലി മുതലായ റോഡ് ഇതിന് ഉദാഹരണമാണെന്ന് വി കെ ഭാസ്കരൻ പറഞ്ഞു.ഇന്ന് രാവിലെ 8 മണി മുതൽ ചെക്യാട് ബാങ്ക് പരിസരത്ത് വെച്ചാണ് പൗരപ്രതിഷേധവും നിരാഹാര സമരവും ആരംഭിച്ചത്.ഇസ്മായിൽ കല്ലിക്കുനിയിൽ ഉദ്ഘാടനം ചെയ്തു. വണ്ണത്താം കണ്ടിയിൽ അസ്സൂട്ടി, രവി എടത്തിൽ, നിസാർ കെ കെ എച്ച്, കുന്നുമ്മൽ അഷറഫ്, ഇസ്മായിൽ പാറപ്പൊയിൽ, തറവട്ടത്ത് അശോകൻ, എടത്തിൽ രവീന്ദ്രൻ, സഈദ് തൈക്കണ്ടിയിൽ, ഹംസ വണ്ണത്താംകണ്ടിയിൽ, കൊയിലോത്തു റാഷിദ്, മുഹമ്മദ് കൊയിലോത്ത്, അബ്ദുള്ള മഞ്ചേരി, രവീന്ദ്രൻ നൊച്ചാട് പങ്കെടുത്തു.

ശേഷം നിരാഹാരം ഇരുന്നു. കുനിയിൽ അശോകനും തറവട്ടത്ത് മനുവും നേതൃത്വം നൽകി. അക്ഷരാർത്ഥത്തിൽ പൗരപ്രതിഷേധം അധികാരികളുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷയാണ് പ്രതിഷേധക്കാർക്കുള്ളത്. പ്രദേശത്തുകാരുടെ കാലങ്ങളായുള്ള ഉറച്ച റോഡ് വേണമെന്നുള്ള ആവശ്യം ഉടനടി പരിഹരിക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94088/poor-condition-because-the-contractor-himself)