---
title: "ആവേശ സ്വീകരണം; കേരള പദയാത്രക്ക് പെരിങ്ങത്തൂർ പാലത്തിൽ സ്വീകരണം നൽകി"
english_title: "enthusiastic reception; The Kerala Padayatra was welcomed at Peringathur Bridge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94094/enthusiastic-reception-the-kerala-padayatra-was-welcomed-at-peringathur-bridge"
published_at: "2023-02-02T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db841c984ee_sweekaranm_pic.jpg"
keywords: []
---

# ആവേശ സ്വീകരണം; കേരള പദയാത്രക്ക് പെരിങ്ങത്തൂർ പാലത്തിൽ സ്വീകരണം നൽകി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കേരള പദയാത്രക്ക് പെരിങ്ങത്തൂർ പാലത്ത് ഊഷ്മള സ്വീകരണം.സ്വാഗതസംഘം ചെയർപേഴ്സനും, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.പി വനജ പദയാത്രയെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.കെ പീതാംബരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.ടി വത്സലൻ, വി.കെ ചന്ദ്രൻ, മേഖലാ പ്രസിഡൻ്റ് പി.കെ അശോകൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സ്വീകരണം നടന്നത് .

## Article Content

**ഇരിങ്ങണ്ണൂർ: **കേരള പദയാത്രക്ക് പെരിങ്ങത്തൂർ പാലത്ത് ഊഷ്മള സ്വീകരണം.സ്വാഗതസംഘം ചെയർപേഴ്സനും, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.പി വനജ പദയാത്രയെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.കെ പീതാംബരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ.ടി വത്സലൻ, വി.കെ ചന്ദ്രൻ, മേഖലാ പ്രസിഡൻ്റ് പി.കെ അശോകൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സ്വീകരണം നടന്നത് .

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര ജനുവരി 26 ന് കാഞ്ഞങ്ങാട്ട് നിന്നാണ് ആരംഭിച്ചത്. 34 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഒരോ ദിവസവും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ,കലാരംഗത്തെ പ്രമുഖർ നയിക്കും. പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ബി രമേഷാണ് വൈസ്.

ക്യാപ്റ്റൻ .സാമൂഹിക പ്രവർത്തക മേഴ്സി അലക്സാണ്ടറാണ് ഇന്നത്തെ ജാഥ നയിക്കുന്നത്. നൂറു പേർ ജാഥയിലെ സ്ഥിര അംഗങ്ങളാണ്.ഇന്ന് രാവിലെ 9 ന് പെരിങ്ങത്തൂർ പാലത്തിനു സമീപം ജാഥയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്.

ചെണ്ട കൊട്ട്, ശിങ്കാരിമേളം, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെ ഇരിങ്ങണ്ണൂരിൽ സ്വീകരണം നൽകി.ജില്ലയിലെ ആദ്യ സ്വീകരണമാണ് ഇരിങ്ങണ്ണൂരിലേത് എന്നത് പ്രത്യേകതയാണ്. ശേഷം 11 മണിക്ക് ആവോലത്തും ഉച്ചയ്ക്കുശേഷം 3 ന് കല്ലാച്ചിയിലും സ്വീകരണം നൽകും. വൈകിട്ട് ജാഥ മൊകേരിയിൽ സമാപിക്കും.കാസർക്കോട്, കണ്ണൂർ ജില്ലയിലെ സ്വീകരണത്തിന് ശേഷമാണ് ഇന്ന് കോഴിക്കോട് പ്രവേശിച്ചത്.

ദേശീയ ശാസത്ര ദിനമായ ഫെബ്രുവരി 28 ന് പദയാത്ര തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 26 ന് കാഞ്ഞങ്ങാട്ട് നിന്നാണ് പദയാത്ര ആരംഭിച്ചത്. 34 ദിവസം നീണ്ടു നിൽക്കുന്ന പദയാത്ര ഒരോ ദിവസവും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ,കലാരംഗത്തെ പ്രമുഖർ നയിക്കും. കോഴിക്കോട് ജില്ലയിലെ പര്യടനത്തിൽ ആദ്യദിവസം തന്നെ വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിച്ചത്. പദയാത്രയിൽ അണിനിരന്ന പ്രവർത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94094/enthusiastic-reception-the-kerala-padayatra-was-welcomed-at-peringathur-bridge)