---
title: "ഫലം കാണുമോ;റോഡിനു വേണ്ടി നീതി തേടി ഒരു ജനത"
english_title: "Will you see the results; a people seeking justice for the road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94163/will-you-see-the-results-a-people-seeking-justice-for-the-road"
published_at: "2023-02-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbc4e13a7ec_road_pic.jpg"
keywords: []
---

# ഫലം കാണുമോ;റോഡിനു വേണ്ടി നീതി തേടി ഒരു ജനത

> **Lead Summary:** **ചെക്യാട്: **എന്നും നീതിക്കുവേണ്ടി ശബ്ദിക്കുന്നവരാണ് കടത്തനാട്ടുകാർ. ആഴ്ചകളോളമായി റോഡിനു വേണ്ടി നീതി തേടി പ്രതിഷേധത്തിലാണ് ചെക്യാട്ടുകാർ. ഇന്ന് നടന്ന പൗരബോധം പ്രതിഷേധ ധർണ്ണയിൽ നിരാഹാര സമരവും, ശയന പ്രദക്ഷിണവും നടത്തി. പാറക്കടവ് ചെക്യാട് പുളിയാവ് റോഡ് പ്രവർത്തി അനന്തമായി നീളുകയാണ്. രണ്ടു റീച്ചുകളിലായാണ് സംസ്ഥാന സർക്കാർ ഒമ്പതേ മുക്കാൽ കോടി രൂപയാണ് അനുവദിച്ചത്.

## Article Content

**ചെക്യാട്: **എന്നും നീതിക്കുവേണ്ടി ശബ്ദിക്കുന്നവരാണ് കടത്തനാട്ടുകാർ. ആഴ്ചകളോളമായി റോഡിനു വേണ്ടി നീതി തേടി പ്രതിഷേധത്തിലാണ് ചെക്യാട്ടുകാർ. ഇന്ന് നടന്ന പൗരബോധം പ്രതിഷേധ ധർണ്ണയിൽ നിരാഹാര സമരവും, ശയന പ്രദക്ഷിണവും നടത്തി. പാറക്കടവ് ചെക്യാട് പുളിയാവ് റോഡ് പ്രവർത്തി അനന്തമായി നീളുകയാണ്. രണ്ടു റീച്ചുകളിലായാണ് സംസ്ഥാന സർക്കാർ ഒമ്പതേ മുക്കാൽ കോടി രൂപയാണ് അനുവദിച്ചത്.

എന്നാൽ ഇപ്പോൾ കരാറുകാരൻ പണി ആരംഭിച്ച ഒന്നാം റീച്ചിന് 3.10 കോടി രൂപയാണ് അനുവദിച്ചത്. രണ്ടാം റീച്ചായ ചെക്യാട്-പുളിയാവ് -കല്ലുമ്മൽ റോഡ് പ്രവർത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി നാലുമാസം കൊണ്ട് 50 ശതമാനത്തിൽ അധികം പ്രവർത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. പാറക്കടവ് ചെക്ക്യാട് പുളിയാവ് റോഡ് പ്രവർത്തി കരാറുകാരൻ തുടങ്ങിയെങ്കിലും മന്ദ ഗതിയിലാണ് മുന്നോട്ടുപോകുന്നത്. ഏറെ വിവാദമായ വളയം കല്ലാച്ചി റോഡ് പണി ഏറ്റെടുത്ത കാസർകോട് സ്വദേശിയായ കരാറുകാരൻ തന്നെയാണ് ഈ റോഡിന്റെ ജോലിയും ഏറ്റെടുത്തത്.

വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന പാറക്കടവ്- ചെക്ക്യാട്- പുളിയാവ് റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പൗരബോധം ഉണർന്നത്. ഇന്ന് രാവിലെ 8 മണി മുതൽ ചെക്യാട് ബാങ്ക് പരിസരത്ത് വെച്ചാണ് പൗരപ്രതിഷേധവും നിരാഹാര സമരവും ആരംഭിച്ചത്.

ഇസ്മായിൽ കല്ലിക്കുനിയിൽ ഉദ്ഘാടനം ചെയ്തു. വണ്ണത്താം കണ്ടിയിൽ അസ്സൂട്ടി, രവി എടത്തിൽ, നിസാർ കെ കെ എച്ച്, കുന്നുമ്മൽ അഷറഫ്, ഇസ്മായിൽ പാറപ്പൊയിൽ, തറവട്ടത്ത് അശോകൻ, എടത്തിൽ രവീന്ദ്രൻ, സഈദ് തൈക്കണ്ടിയിൽ, ഹംസ വണ്ണത്താംകണ്ടിയിൽ, കൊയിലോത്തു റാഷിദ്, മുഹമ്മദ് കൊയിലോത്ത്, അബ്ദുള്ള മഞ്ചേരി, രവീന്ദ്രൻ നൊച്ചാട് പങ്കെടുത്തു. സമരത്തിന് ഐക്യദാർഢ്യവും, അഭിവാദ്യവും അർപ്പിച്ചുകൊണ്ട് ഭാസ്കരൻ വി കെ സംസാരിച്ചു. ശേഷം നിരാഹാരം ഇരുന്നു. കുനിയിൽ അശോകനും തറവട്ടത്ത് മനുവും നേതൃത്വം നൽകി.

ശേഷം റോഡിൽ ശയന പ്രദിക്ഷണവും നടത്തി. അക്ഷരാർത്ഥത്തിൽ പൗരപ്രതിഷേധം അധികാരികളുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷയാണ് പ്രതിഷേധക്കാർക്ക് ഉള്ളത്. പ്രദേശത്തുകാരുടെ കാലങ്ങളായുള്ള ഉറച്ച റോഡ് വേണമെന്നുള്ള ആവശ്യം ഉടനടി പരിഹരിക്കുമെന്ന് പ്രതീക്ഷയിൽ കൂടിയാണ് നാട്ടുകാരും. 

റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവിന്റെയും കെ.കെ.എച്ച് നിസാറിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധിച്ചത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94163/will-you-see-the-results-a-people-seeking-justice-for-the-road)