---
title: "നടുറോഡിൽ കാർനിർത്തിയിട്ട സംഭവം; യുവാവിനെ പിടികൂടി പോലീസ്"
english_title: "Incident of stopping the car in the middle of the road; Police arrested the youth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94170/incident-of-stopping-the-car-in-the-middle-of-the-road-police-arrested-the-youth-newpost "
published_at: "2023-02-02T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbcc106c313_car_pic.jpg"
keywords: []
---

# നടുറോഡിൽ കാർനിർത്തിയിട്ട സംഭവം; യുവാവിനെ പിടികൂടി പോലീസ്

> **Lead Summary:** **നാദാപുരം: **നാദാപുരം ടൗണിൽ നടുറോഡിൽ കാർ നിർത്തിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത ഹോം ഗാർഡിനോട് കയർത്തു സംസാരിക്കുകയും കൃത്യനിർവഹണത്തിൽ തടസ്സം ഉണ്ടാക്കുകയും ചെയ്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **നാദാപുരം ടൗണിൽ നടുറോഡിൽ കാർ നിർത്തിയിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത ഹോം ഗാർഡിനോട് കയർത്തു സംസാരിക്കുകയും കൃത്യനിർവഹണത്തിൽ തടസ്സം ഉണ്ടാക്കുകയും ചെയ്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത്.

വാണിമേൽ സ്വദേശിയായ ആശാരിച്ചികണ്ടിയിൽ മുഹമ്മദ് ഫാസിലിനെ (22) ആണ് അറസ്റ്റിൽ ആയത് . നാദാപുരം സബ് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തത്. കെഎൽ 18 വൈ 4000 നമ്പർ കാറിലെത്തെയ യുവാവ് നടു റോഡിൽ നിർത്തുകയായിരുന്നു.

തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം കാർഡ് വാഹനം എടുത്തുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് അനുസരിച്ചില്ല. മാത്രമല്ല ഇയാൾ ഹോം ഗാർഡിനോട് കയർത്തു സംസാരിക്കുകയും ചെയ്തു. ഫാസിൽ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാളെ ഇന്ന് ജാമ്യത്തിൽ വിട്ടു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94170/incident-of-stopping-the-car-in-the-middle-of-the-road-police-arrested-the-youth-newpost )