---
title: "കാരുണ്യ തണലിൽ; പീപ്പിൾ ഫൗണ്ടേഷൻ നാദപുരം കുമ്മങ്കോട് വിധവക്ക് വീടൊരുക്കി "
english_title: "In the shadow of mercy; People Foundation provided a house for a widow in Nadapuram Kummankode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/9418/in-the-shadow-of-mercy-people-foundation-provided-a-house-for-a-widow-in-nadapuram-kummankode"
published_at: "2021-11-07T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618815f66165b_home.jpg"
keywords: []
---

# കാരുണ്യ തണലിൽ; പീപ്പിൾ ഫൗണ്ടേഷൻ നാദപുരം കുമ്മങ്കോട് വിധവക്ക് വീടൊരുക്കി 

> **Lead Summary:** നാ**ദാപുരം :** പീപ്പിൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ നാദാപുരം കുമ്മങ്കോട് അശോകന്റെ വിധവക്ക് വീട് നിർമിച്ച് നൽകി.ആറ് ലക്ഷം രൂപയോളം ചെലവ് വന്ന നിർമാണ പ്രവൃത്തിക്ക് രണ്ടര ലക്ഷം രൂപ ഫൗണ്ടേഷൻ നൽകിയത്. ബാക്കി തുക ഫൗണ്ടേഷൻ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ സമാഹരിക്കുകയായിരുന്നു.

## Article Content

നാ**ദാപുരം :** പീപ്പിൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ നാദാപുരം കുമ്മങ്കോട് അശോകന്റെ വിധവക്ക് വീട് നിർമിച്ച് നൽകി.ആറ് ലക്ഷം രൂപയോളം ചെലവ് വന്ന നിർമാണ പ്രവൃത്തിക്ക് രണ്ടര ലക്ഷം രൂപ ഫൗണ്ടേഷൻ നൽകിയത്. ബാക്കി തുക ഫൗണ്ടേഷൻ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ സമാഹരിക്കുകയായിരുന്നു.

അശോകന്റെ മരണ ശേഷം മൂന്ന് സെന്റ് സ്ഥലത്തെ താൽക്കാലിക കൂരയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വീടിന്റെ സമർപ്പണം പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ പ്രതിനിധി സി അബ്ദുസമദ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലിക്ക് താക്കോൽ കൈമാറി നിർവഹിച്ചു.

പീപ്പിൾ ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനം മാതൃകാപരമാണെന്ന് വിവി മുഹമ്മദലി പറഞ്ഞു.കരയത്ത് കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി വി ഹമീദ് ഹാജി സ്വാഗതം പറഞ്ഞു.  ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സജീവൻ, ഗ്രാമ പഞ്ചായത്തംഗം ആയിഷ ഗഫൂർ, ജമാഅത്തെ ഇസ് ലാമി ഏരിയ പ്രസിഡന്റ് കെ കാസിം,  എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/9418/in-the-shadow-of-mercy-people-foundation-provided-a-house-for-a-widow-in-nadapuram-kummankode)