---
title: "നാദാപുരത്ത് കീഴനഓർ ആണ്ടനുസ്മരണ സമ്മേളനത്തിന് നാളെ തുടക്കം"
english_title: "Commemoration of Keezhanaor Andan begins tomorrow at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94203/commemoration-of-keezhanaor-andan-begins-tomorrow-at-nadapuram"
published_at: "2023-02-02T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbec99cb62c_Untitled-1.jpg"
keywords: []
---

# നാദാപുരത്ത് കീഴനഓർ ആണ്ടനുസ്മരണ സമ്മേളനത്തിന് നാളെ തുടക്കം

> **Lead Summary:** **നാദാപുരം : **പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സൂഫീ വര്യനുമായിരുന്ന കീഴന ഓറുടെ ഇരുപത്തി മൂന്നാമത് ആണ്ടനുസ്മരണ സമ്മേളനം നാളെ ( വെള്ളി ) നാദാപുരത്ത് ആരംഭിക്കും.

## Article Content

**നാദാപുരം : **പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സൂഫീ വര്യനുമായിരുന്ന കീഴന ഓറുടെ ഇരുപത്തി മൂന്നാമത് ആണ്ടനുസ്മരണ സമ്മേളനം നാളെ ( വെള്ളി ) നാദാപുരത്ത് ആരംഭിക്കും.

മൂന്നു ദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി  ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  രാവിലെ 9. 30 ന് നാദാപുരം മഖാം സിയാറത്തിന് ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്‌ലിയാർ നേതൃത്വം നൽകും.

10.20 ന് നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്‌ലിയാർ പതാക ഉയർത്തും.  ഉച്ച തിരിഞ്ഞു രണ്ടു മണിക്ക്  കടമേരി മസാറിൽ നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ജലാലി അൽ ബുഖാരി നേതൃത്വം നൽകും. രാത്രി 7 മണിക്ക് നാദാപുരം ജുമാ മസ്ജിദിൽ  ദിക്ർ- ദുആ മജ്‌ലിസ് നടക്കും.

ശനിയാഴ്ച രാവിലെ പത്തിന് വിദ്യാർത്ഥി സമ്മേളനം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അസി. ഡയറക്ടർ ഷാഹിദ് തിരുവള്ളൂർ ഐ എ എസ് ഉദ്‌ഘാടനം ചെയ്യും.  വൈകീട്ട് നാലിന് സാമുദായിക സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.

അസീസ് ബാഖവി അരൂർ മുഖ്യ പ്രഭാഷണം നടത്തും.  രാത്രി ഏഴിന് ആദർശ സമ്മേളനം എം ടി കുഞ്ഞമ്മദ് ഉദ്‌ഘാടനം ചെയ്യും. അഹമ്മദ് ബാഖവി, ജാഫർ അലി മുഈനി  പ്രഭാഷണം നടത്തും.  ഞായറാഴ്ച രാവിലെ പത്തിന് പൂച്ചാക്കൂൽ മജ്‌ലിസിൽ മൗലിദ് പാരായണം നടക്കും. 11 മണിക്ക് മധുര സ്മരണ സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി  ഉദ്‌ഘാടനം ചെയ്യും.

വൈകീട്ട് നാലിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.  എ നജീബ് ,മൗലവി മുഖ്യ പ്രഭാഷണം നടത്തും.  കെ കെ കുഞ്ഞാലി മുസ്‌ലിയാർ,  മുജീബ് വഹബി, അബൂ റബീഅ മൗലവി തിരുവനന്തപുരം  എന്നിവർ പ്രസംഗിക്കും. 

പ്രമുഖ പണ്ഡിതരും നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.  നാദാപുരം പ്രസ് ഫോറം ഓഫിസിൽ നടന്ന  വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്‌ലിയാർ, എൻ കെ കുഞ്ഞാലി മാസ്റ്റർ, ഡോ. ഉവൈസ് ഫലാഹി, സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94203/commemoration-of-keezhanaor-andan-begins-tomorrow-at-nadapuram)