---
title: "ഭീമൻ തേനീച്ചക്കൂട്;പരിഭ്രാന്തിയിൽ നാട്ടുകാർ"
english_title: "Giant beehive; locals in panic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94333/giant-beehive-locals-in-panic"
published_at: "2023-02-03T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcc27407a45_bee_pic.jpg"
keywords: []
---

# ഭീമൻ തേനീച്ചക്കൂട്;പരിഭ്രാന്തിയിൽ നാട്ടുകാർ

> **Lead Summary:** **വിലങ്ങാട്:** ഭീമൻ തേനീച്ചക്കൂട് നാട്ടുകാരിൽ പരിഭ്രാന്തി ഉയർത്തുന്നു. വിലങ്ങാട്- പാനോം റോഡിലെ തേനീച്ചക്കൂടാണ് നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നത്. റോഡരികിലെ മരക്കുറ്റിയിലാണ് കാട്ടുതേനീച്ചകൾ കൂടുകൂട്ടുന്നത്. കാൽനടിയായും വാഹനങ്ങളിലും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് തേനീച്ചകൾ കൂട് കൂട്ടിയത്.

## Article Content

**വിലങ്ങാട്:** ഭീമൻ തേനീച്ചക്കൂട് നാട്ടുകാരിൽ പരിഭ്രാന്തി ഉയർത്തുന്നു. വിലങ്ങാട്- പാനോം റോഡിലെ തേനീച്ചക്കൂടാണ് നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നത്. റോഡരികിലെ മരക്കുറ്റിയിലാണ് കാട്ടുതേനീച്ചകൾ കൂടുകൂട്ടുന്നത്. കാൽനടിയായും വാഹനങ്ങളിലും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് തേനീച്ചകൾ കൂട് കൂട്ടിയത്.

വേനൽ കനത്തതോടെ വനമേഖലയിൽ നിന്ന് തേനീച്ചകളും കാട്ടു കടന്നലുകളും ജനവാസ മേഖലയിൽ കൂട് കൂട്ടുന്നതും ആളുകളെ കുത്തിപ്പരിക്കേൽപ്പിക്കുന്നതും പതിവായിട്ടുണ്ട്. വിലങ്ങാട് പാനോത്ത് ജനുവരിയിൽ മുളക് പറിക്കുന്ന തൊഴിലാളി കാട്ടുതേനീച്ചകളുടെ കുത്തേറ്റ് ദാരുണമായി മരണപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സെൻറ് ജോർജ് ഹൈസ്കൂൾ പരിസരത്തും ഉടുമ്പുമിറങ്ങിയിരുന്നു. മേഖലയിൽ, വീട്ടുകാരെയും വളർത്തുമൃഗങ്ങളെയും കാട്ടുതേനീച്ച കൂട്ടം ആക്രമിച്ചിരുന്നു. പരുന്തോ കാക്കകളോ ആക്രമിച്ചാൽ തേനിച്ചകൾ കൂട്ടത്തോടെ ഇളകി പ്രദേശവാസികളെ ആക്രമിക്കുമോ എന്ന ഭയവും നാട്ടുകാരിലുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94333/giant-beehive-locals-in-panic)