---
title: "തടസ്സമില്ലാത്ത വഴി;വാക്കുപാലിച്ച് എടച്ചേരി പഞ്ചായത്ത്"
english_title: "Unhindered Road; Vakkupalich Edachery Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94372/unhindered-road-vakkupalich-edachery-panchayat"
published_at: "2023-02-03T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dce5b312a0e_way_1.jpg"
keywords: []
---

# തടസ്സമില്ലാത്ത വഴി;വാക്കുപാലിച്ച് എടച്ചേരി പഞ്ചായത്ത്

> **Lead Summary:** **എടച്ചേരി:** ഇരിങ്ങണ്ണൂർ റോഡിൽ നിന്നും എളുപ്പവഴിയായി പതിനഞ്ചാം വാർഡിലേക്ക് പോകുന്ന വഴി ശരിയാക്കി എടച്ചേരി ഗ്രാമപഞ്ചായത്ത്. പൊന്നാറത്തു മുക്കിൽ നിന്നും 200 മീറ്റർ സഞ്ചരിച്ചാൽ എളുപ്പവഴിയായി കാക്കന്നൂർ ക്ഷേത്ര റോഡിലെത്താം. വർഷങ്ങളായി ഇരു വീട്ടുകാർ തമ്മിലുള്ള പ്രശ്നത്തിൽ വഴിമുട്ടിയിരിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കുവാൻ നന്നേ പാടുപെട്ടിരുന്നു. വഴി വീതി കൂട്ടുവാൻ വേണ്ടി വീടിന്റെ മതിൽ പൊളിച്ചിരുന്നു.

## Article Content

**എടച്ചേരി:** ഇരിങ്ങണ്ണൂർ റോഡിൽ നിന്നും എളുപ്പവഴിയായി പതിനഞ്ചാം വാർഡിലേക്ക് പോകുന്ന വഴി ശരിയാക്കി എടച്ചേരി ഗ്രാമപഞ്ചായത്ത്. പൊന്നാറത്തു മുക്കിൽ നിന്നും 200 മീറ്റർ സഞ്ചരിച്ചാൽ എളുപ്പവഴിയായി കാക്കന്നൂർ ക്ഷേത്ര റോഡിലെത്താം. വർഷങ്ങളായി ഇരു വീട്ടുകാർ തമ്മിലുള്ള പ്രശ്നത്തിൽ വഴിമുട്ടിയിരിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കുവാൻ നന്നേ പാടുപെട്ടിരുന്നു. വഴി വീതി കൂട്ടുവാൻ വേണ്ടി വീടിന്റെ മതിൽ പൊളിച്ചിരുന്നു.

ഇത് പിന്നീട് വിവാദമായിരുന്നു. ദിവസങ്ങളോളം വൻ പോലീസ് സന്നാഹവുമായി എടച്ചേരി പോലീസ് റോഡിൽ നിലയുറപ്പിച്ചിരുന്നു. ആറുമാസങ്ങൾക്കിപ്പുറം വഴി യാഥാർത്ഥ്യമാവുകയും റോഡിനു മുൻവശം ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എകെജി വായനശാല, പടിഞ്ഞാറെ പൂക്കോട്ടേക്കും പോകുന്ന വഴിയും, കൂടാതെ പ്രസിദ്ധമായ എടച്ചേരി കാക്കന്നൂർ ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയായും ഇതിനെ ഉപയോഗിക്കാം. ഈ വർഷത്തെ ക്ഷേത്രോത്സവത്തിന് മുന്നോടിയായി തന്നെ വഴി തുറന്നു കൊടുത്തത് വലിയ ആശ്വാസമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇതൊരു പൊതു വഴിയായിരുന്നു. പിന്നീട് വഴിയായി ആരും ഉപയോഗിക്കാത്തതിനാൽ പിന്നീട് ഉപയോഗശൂന്യമാവുകയായിരുന്നു. എടച്ചേരി കാക്കന്നൂർ തിറ മഹോത്സവം ഇന്നാണ് അവസാനിക്കുന്നത്. ഇന്നലെയായിരുന്നു പ്രധാന ഉത്സവം.

കോവിഡിന് ശേഷം ഇത്രയും വിപുലമായി സംഘടിപ്പിച്ച തിറ മഹോത്സവത്തിന് വൻ ഭക്തജന പ്രവാഹമായിരുന്നു. എടച്ചേരി പട്ടണം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ജനസമുദ്രമായിരുന്നു ഇന്നലെ രാത്രി കണ്ടത്. ജനങ്ങൾക്ക് വേണ്ടി പൊതുവഴി പ്രശ്നത്തിൽ ഇടപെടുകയും, വഴി യാഥാർത്ഥ്യമാക്കി വാക്കുപാലിക്കുകയും ചെയ്ത എടച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് അഭിമാനിക്കാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94372/unhindered-road-vakkupalich-edachery-panchayat)