---
title: "വെള്ളം ഇല്ല; കരമടക്കാൻ കൃത്യമായി ബില്ല്"
english_title: "No water; Exactly the bill to pay"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94385/no-water-exactly-the-bill-to-pay"
published_at: "2023-02-03T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcebea77bec_vellam_1.jpg"
keywords: []
---

# വെള്ളം ഇല്ല; കരമടക്കാൻ കൃത്യമായി ബില്ല്

> **Lead Summary:** **നാദാപുരം: **ഇല്ലാത്ത വെള്ളത്തിന് കരമടക്കാൻ ബില്ല് വരുന്നതായി പരാതി. ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് ജലജീവൻ കുടിവെള്ള പദ്ധതി പൈപ്പിൽ നിന്ന് വരുന്ന വെള്ളത്തിനാണ് കരമടക്കാൻ ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നത്. ജല അതോറിറ്റിയാണ് ഉപഭോക്താക്കൾക്ക് ഇല്ലാത്ത വെള്ളത്തിന്റെ ബില്ല് നൽകുന്നത്. പത്തോളം വീട്ടുകാർക്കാണ് ഇങ്ങനെ ബില്ല് ലഭിച്ചിട്ടുള്ളത് .

## Article Content

**നാദാപുരം: **ഇല്ലാത്ത വെള്ളത്തിന് കരമടക്കാൻ ബില്ല് വരുന്നതായി പരാതി. ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് ജലജീവൻ കുടിവെള്ള പദ്ധതി പൈപ്പിൽ നിന്ന് വരുന്ന വെള്ളത്തിനാണ് കരമടക്കാൻ ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നത്. ജല അതോറിറ്റിയാണ് ഉപഭോക്താക്കൾക്ക് ഇല്ലാത്ത വെള്ളത്തിന്റെ ബില്ല് നൽകുന്നത്. പത്തോളം വീട്ടുകാർക്കാണ് ഇങ്ങനെ ബില്ല് ലഭിച്ചിട്ടുള്ളത് .

കുടിവെള്ളക്ഷാമം രൂക്ഷമായ നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് വേട്ടുവാൻ കോട്ട പ്രദേശത്ത് കഴിഞ്ഞ ഏപ്രിലിലാണ് ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ ഇറക്കിയത്. തുടർന്ന് മെയ് മാസത്തോടെ കണക്ഷൻ നൽകുകയും ചെയ്തു. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും പൈപ്പുകളിൽ വെള്ളം എത്തിയില്ലെന്നും പൈപ്പ് തുറക്കുമ്പോൾ കാറ്റാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കൾ പറഞ്ഞു.

ജൂൺ മുതൽ വെള്ളത്തിന് കരമടക്കാൻ വീടുകളിൽ ബില്ല് വരുന്നുണ്ടെന്നും ഇവർ പറഞ്ഞു . ഇതുവ വരെ മൂന്ന് ബില്ലുകളാണ് വീട്ടുകാർക്ക് ലഭിച്ചത്. പൈപ്പുകളിൽ ഒരു തുള്ളി വെള്ളം പോലും നാളിതുവരെ ലഭിച്ചിട്ടില്ല. ജല അതോറിറ്റിയെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94385/no-water-exactly-the-bill-to-pay)