---
title: "തിറ മഹോത്സവം; ചെക്കോറ്റ ക്ഷേത്രോത്സവത്തിന് നാളെ തുടക്കം"
english_title: "Tira Mahotsavam; Chekota temple festival starts tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94394/tira-mahotsavam-chekota-temple-festival-starts-tomorrow"
published_at: "2023-02-03T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcf4b1963db_ulsavam_pic.jpg"
keywords: []
---

# തിറ മഹോത്സവം; ചെക്കോറ്റ ക്ഷേത്രോത്സവത്തിന് നാളെ തുടക്കം

> **Lead Summary:** **വളയം**: ഉത്തര മലബാറിലെ പുരാതന ക്ഷേത്രമായ വളയം ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവം നാളെ മുതൽ. 10 ദിവസങ്ങളിലായാണ് മഹോത്സവം നടക്കുക. ക്ഷേത്ര മുഖ്യ ഊരാളൻ ചെക്കോറ്റ കണ്ണൻ കൊടിയേറ്റ് നടത്തുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. നാളെ കലവറ നിറക്കൽ, നൃത്തവിരുന്ന്, നാടകം, പ്രഭാഷണം എന്നിവ നടക്കും. ഫെബ്രുവരി അഞ്ചിന് വിദ്യാർഥികൾക്കായി രചനോത്സവം, സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ഭജന തുടങ്ങിയവ ഉണ്ടാകും.

## Article Content

**വളയം**: ഉത്തര മലബാറിലെ പുരാതന ക്ഷേത്രമായ വളയം ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവം നാളെ മുതൽ. 10 ദിവസങ്ങളിലായാണ് മഹോത്സവം നടക്കുക. ക്ഷേത്ര മുഖ്യ ഊരാളൻ ചെക്കോറ്റ കണ്ണൻ കൊടിയേറ്റ് നടത്തുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. നാളെ കലവറ നിറക്കൽ, നൃത്തവിരുന്ന്, നാടകം, പ്രഭാഷണം എന്നിവ നടക്കും. ഫെബ്രുവരി അഞ്ചിന് വിദ്യാർഥികൾക്കായി രചനോത്സവം, സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ഭജന തുടങ്ങിയവ ഉണ്ടാകും.

ഫെബ്രുവരി ഏഴിന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, വനിതാ കോൽക്കളി, കൈകൊട്ടി പാട്ട്, പ്രാദേശിക കലാപരിപാടി നടക്കും. അതേ ദിവസം രാത്രി കൊല്ലം ഷാഫി നയിക്കുന്ന ഗാനമേളയും ഉണ്ടാകും. ഫെബ്രുവരി 11ന് വിവിധ വെള്ളാട്ടുകളും അരങ്ങേറും. ഫെബ്രുവരി 12ന് താലപ്പൊലി എഴുന്നള്ളത്ത്, പൂക്കലശം വരവ്, വിവിധ വെള്ളാട്ടുകൾ എന്നിവയുണ്ടാകും.

ഫെബ്രുവരി 13നാണ് തിറയാട്ടം. ഗുളികൻ, കുട്ടിച്ചാത്തൻ, ഭഗവതി, കാരണവർ, വസൂരിമാല, തുടങ്ങിയ വിവിധ തിറകൾ കെട്ടിയാടും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെക്കോറ്റ കണ്ണൻ, ചെക്കോറ്റ സജീവൻ, രാജൻ ചന്ദ്രോത്ത്, എം കെ അശോകൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94394/tira-mahotsavam-chekota-temple-festival-starts-tomorrow)