---
title: "വേണം തുല്യ നീതി; ആശുപത്രിക്ക് മുന്നിൽ ധർണ്ണ"
english_title: "We need equal justice; Dharna in front of the hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94398/we-need-equal-justice-dharna-in-front-of-the-hospital"
published_at: "2023-02-03T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcfbc609605_citu_pic.jpg"
keywords: []
---

# വേണം തുല്യ നീതി; ആശുപത്രിക്ക് മുന്നിൽ ധർണ്ണ

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ: താലൂക്ക് ആശുപത്രിക്ക് മുന്നിൽ മാർച്ച് ധർണ്ണയും നടത്തി. കേരള ഗവ: ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ ( സിഐടിയു) നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്.

## Article Content

**നാദാപുരം: **നാദാപുരം ഗവ: താലൂക്ക് ആശുപത്രിക്ക് മുന്നിൽ മാർച്ച് ധർണ്ണയും നടത്തി. കേരള ഗവ: ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ ( സിഐടിയു) നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തിയത്.

വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക, ബോണ്ട് ബ്രേക്ക് സമ്പ്രദായം അവസാനിപ്പിക്കുക, ഉത്സവാവധികളും, ദേശീയ അവധികളും നൽകുക. സർക്കാർ നിശ്ചയിച്ച ബോണസ് എല്ലാവർക്കും നൽകുക. തുല്യ ജോലിക്ക് തുല്യ വേതനം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി കുഞ്ഞികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സജേഷ് കോട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു. ടി എം സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി സിപിഐഎം ഏരിയ കമ്മിറ്റിയംഗം സി എച്ച് മോഹനൻ, സിഐടിയു വടകര ഏരിയ പ്രസിഡൻറ് എ. കുഞ്ഞിരാമൻ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ സുധീഷ്, രശ്മി കൊയിലാണ്ടി, നന്ദകുമാർ, വിനീഷ് വാരിക്കോളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94398/we-need-equal-justice-dharna-in-front-of-the-hospital)