---
title: "കീഴനാ ഓർ; ആണ്ടനുസ്മരണ സമ്മേളനത്തിന് തുടക്കം"
english_title: "Subordinate Commencement of the memorial service"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94431/subordinate-commencement-of-the-memorial-service"
published_at: "2023-02-03T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd1f4aa883c_keezhana_oor_pic.jpg"
keywords: []
---

# കീഴനാ ഓർ; ആണ്ടനുസ്മരണ സമ്മേളനത്തിന് തുടക്കം

> **Lead Summary:** **നാദാപുരം:** കീഴനാ ഓർ ആണ്ടനുസ്മരണ സമ്മേളനത്തിന് തുടക്കമായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫിവര്യനും ആയിരുന്ന കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ 23ാമത് ആണ്ടനുസ്മരണ സമ്മേളനത്തിനാണ് നാദാപുരത്ത് തുടക്കമായത്. ഇന്ന് രാവിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാദാപുരം ജുമുഅത്ത് പള്ളി മഖാമിൽ നടന്ന സമൂഹ സിയാറത്തിന് ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ നേതൃത്വം നൽകി

## Article Content

**നാദാപുരം:** കീഴനാ ഓർ ആണ്ടനുസ്മരണ സമ്മേളനത്തിന് തുടക്കമായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൂഫിവര്യനും ആയിരുന്ന കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ 23ാമത് ആണ്ടനുസ്മരണ സമ്മേളനത്തിനാണ് നാദാപുരത്ത് തുടക്കമായത്. ഇന്ന് രാവിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാദാപുരം ജുമുഅത്ത് പള്ളി മഖാമിൽ നടന്ന സമൂഹ സിയാറത്തിന് ഖാസി മേനക്കോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാർ നേതൃത്വം നൽകി

 തുടർന്ന് സമ്മേളന നഗരിയിൽ നാദാപുരം മുദരിസ് കെ കെ കുഞ്ഞാലി മുസ്ലിയാർ പതാക ഉയർത്തി. അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, വി വി മുഹമ്മദലി, കെ കുഞ്ഞാലി മാസ്റ്റർ, ഡോ: ഉവൈസ് ഫലാഹി, കെ യു ഇസ്ഹാഖ്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ, കണ്ണോത്ത് കുഞ്ഞാലി ഹാജി, തായമ്പത്ത് കുഞ്ഞാലി, മുജീബ് വഹബി സംബന്ധിച്ചു.

ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കടമേരി മസാറിൽ നടന്ന സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ജലാലി അൽ ബുഖാരി രാമന്തളി നേതൃത്വം നൽകി. നാടിന്റെ നാനാ ദിക്കുകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് കടമേരിയിൽ എത്തിയത്. കൂടാതെ രാത്രി 7 മണിക്ക് നാദാപുരം ജുമുഅത്ത് പള്ളിയിൽ പ്രാർത്ഥന സദസ്സും നടന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94431/subordinate-commencement-of-the-memorial-service)