---
title: "പൊരുതി തോറ്റു; ചെക്യാട് പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് കെ.പി കുമാരൻ ഒടുവിൽ രാജിക്കത്ത് നൽകി"
english_title: "fought and lost; Chekyat Panchayat Vice. President KP Kumaran finally tendered his resignation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94443/fought-and-lost-chekyat-panchayat-vice-president-kp-kumaran-finally-tendered-his-resignation"
published_at: "2023-02-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd2207f2d70_pic_raji_.jpg"
keywords: []
---

# പൊരുതി തോറ്റു; ചെക്യാട് പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് കെ.പി കുമാരൻ ഒടുവിൽ രാജിക്കത്ത് നൽകി

> **Lead Summary:** **നാദാപുരം:** കുടുംബശ്രീ ലോൺ വിവാദത്തിനൊടുവിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് കെ.പി കുമാരൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലിനും ഒരു വിഭാഗം ലീഗ് നേതാക്കൾക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ചാണ് കുമാരൻ്റെ പടിയിറക്കം. വിവാദമായ കുടുംബശ്രീ ലോൺ സംഭവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലിനും പങ്കുണ്ടെന്നാണ് കുമാരൻ്റെ ആരോപണം.

## Article Content

**നാദാപുരം:** കുടുംബശ്രീ ലോൺ വിവാദത്തിനൊടുവിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് കെ.പി കുമാരൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലിനും ഒരു വിഭാഗം ലീഗ് നേതാക്കൾക്കെതിരെയും ഗുരുതര ആരോപണം ഉന്നയിച്ചാണ് കുമാരൻ്റെ പടിയിറക്കം. വിവാദമായ കുടുംബശ്രീ ലോൺ സംഭവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലിനും പങ്കുണ്ടെന്നാണ് കുമാരൻ്റെ ആരോപണം.

മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രാദേശിക നേതാവായ കുമാരൻ വിജയിച്ചത്. തുടർന്ന് കോൺഗ്രസിന് ലഭിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനത്തും കുമാരനെത്തി. എന്നാൽ തെരഞ്ഞെടുപ്പിൽ തുടങ്ങിയ ശീതസമരം തുടരുകയായിരുന്നു.

കുടുംബശ്രീ ലോൺ വിവാദം ശക്തമായതോടെ ആരോപണ വിധേയനായ കുമാരനെതിരെ പ്രതിപക്ഷത്തുള്ള സിപിഐ എമ്മും രംഗത്ത് വരികയായിരുന്നു. മുസ്ലിം ലീഗ് സമ്മർദ്ദത്തിന് വഴങ്ങി ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാറും കുമരനെ കൈവിട്ടതോടെയാണ് രാജി അനിവാര്യമായി വന്നത്. കോൺഗ്രസ് പാർട്ടിയിലെ സ്ഥാനങ്ങളും രാജിവെച്ചതായി കെ.പി കുമാരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പാറക്കടവിൽ ഇരുന്നൂറിലധികം കുമാരൻ അനുകൂലികൾ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രകടനം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94443/fought-and-lost-chekyat-panchayat-vice-president-kp-kumaran-finally-tendered-his-resignation)