---
title: "കുതിപ്പോടെ വളയവും; വളയം ടൗൺ ഇനി ലോക നിലവാരത്തിലേക്ക്"
english_title: "Ring with leaps and bounds; Valayam Town is now world class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94456/ring-with-leaps-and-bounds-valayam-town-is-now-world-class"
published_at: "2023-02-03T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd2c254ca09_valayam_pic.jpg"
keywords: []
---

# കുതിപ്പോടെ വളയവും; വളയം ടൗൺ ഇനി ലോക നിലവാരത്തിലേക്ക്

> **Lead Summary:** **വളയം:** സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ധനകാര്യ ബജറ്റിൽ നേട്ടം കൊയ്ത് വളയവും. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ രണ്ടരക്കോടി രൂപയാണ് വളയം ടൗൺ നവീകരണത്തിനായി അനുവദിച്ചത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വളയം ടൗണിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണിത്. നാദാപുരം നിയോജക മണ്ഡലത്തിലെ വലിയ ടൗൺ ആയി വളരുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ വളയം.

## Article Content

**വളയം:** സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ധനകാര്യ ബജറ്റിൽ നേട്ടം കൊയ്ത് വളയവും. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ രണ്ടരക്കോടി രൂപയാണ് വളയം ടൗൺ നവീകരണത്തിനായി അനുവദിച്ചത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വളയം ടൗണിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണിത്. നാദാപുരം നിയോജക മണ്ഡലത്തിലെ വലിയ ടൗൺ ആയി വളരുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ വളയം.

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ പ്രധാനപ്പെട്ട ഒരു ടൗൺ ആയ വളയം മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം വലിയ വികസനമാണ് വളയത്ത് നടന്നുകൊണ്ടിരിക്കുന്നത്. വളയം ടൗണിന്റെ സമഗ്ര വികസനമാണ് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രതീഷ് ഉൾപ്പെടെയുള്ളവർ ലക്ഷ്യം വെക്കുന്നത്. '

ഒന്നാണ് നമ്മൾ ഒന്നാമതാണ് വളയം' എന്ന ആപ്ത വാക്യത്തിലൂടെയാണ് വളയം മുന്നേറുന്നത്.കക്ഷിരാഷ്ട്രീയ ഭേദമന്യേ ഓരോ വളയത്തുകാരന്റെയും വികാരമാണ് ഇതിലൂടെ പ്രകടമാക്കുന്നത്. നേരത്തെ നാദാപുരം നിയോജക മണ്ഡലം എംഎൽഎ ഇ കെ വിജയനും, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഏതായാലും വളയം ടൗൺ നവീകരണത്തിന് രണ്ടര കോടി അനുവദിച്ച സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്യുകയാണ് പഞ്ചായത്ത് ഭരണസമിതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94456/ring-with-leaps-and-bounds-valayam-town-is-now-world-class)