---
title: "ജീവ താളം; നാദാപുരത്ത് ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പരിപാടി"
english_title: "rhythm of life; Lifestyle Immunization Program in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94557/jiva-thalam-lifestyle-immune-control-program-in-nadapuram"
published_at: "2023-02-04T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de00798de9d_jeevathalam_pic.jpg"
keywords: []
---

# ജീവ താളം; നാദാപുരത്ത് ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പരിപാടി

> **Lead Summary:** > **നാദാപുരം:** ഗ്രാമ പഞ്ചായത്ത് -നാദാപുരം ഗവ:താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന "ജീവതാളം" സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. മൂന്നാം വാർഡ് ചീറോത്ത് ക്ലസ്റ്ററിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

> **നാദാപുരം:** ഗ്രാമ പഞ്ചായത്ത് -നാദാപുരം ഗവ:താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന "ജീവതാളം" സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. മൂന്നാം വാർഡ് ചീറോത്ത് ക്ലസ്റ്ററിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി എ സി അധ്യക്ഷത വഹിച്ചു. ജീവതാളം പദ്ധതിയെ കുറിച്ച് നാദാപുരം ഗവ:ആയുർവേദ ഹോസ്പിറ്റലിലെ ഡോ. മുംതാസ് ക്ലാസ് നടത്തി.

വാർഡ് വികസന സമിതി കൺവീനർ ജാഫർ തുണ്ടിയിൽ,ജെ.പി.എച്ച്.എൻ ഫാത്തിമ,അനിൽ കുമാരി,ആശ വർക്കർ ഷീബ,കുഞ്ഞമ്മദ് ചീറോത്ത്,വഹീദ,ഷൈനി എം.കെ ജഷീന എംകെ തുടങ്ങിയവർ സംബന്ധിച്ചു.ജെ.എച്ച്.ഐ രമ്യ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94557/jiva-thalam-lifestyle-immune-control-program-in-nadapuram)