---
title: "പ്രതിഷേധം; ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം ലീഗ്"
english_title: "protest; Muslim League against anti-people budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94639/protest-muslim-league-against-anti-people-budget"
published_at: "2023-02-04T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de3fd22c8fa_muslim_league_flag_.jpg"
keywords: []
---

# പ്രതിഷേധം; ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം ലീഗ്

> **Lead Summary:** **നാദാപുരം: **ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം. മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 7മണിക്കാണ് പ്രതിഷേധം നടക്കുക . ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റ് കടുത്ത വിലക്കയറ്റമാണ് സൃഷ്ടിക്കുക. പെട്രോൾ വില വർദ്ധിപ്പിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വർദ്ധിക്കും.

## Article Content

**നാദാപുരം: **ജനദ്രോഹ ബജറ്റിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധം. മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 7മണിക്കാണ് പ്രതിഷേധം നടക്കുക . ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റ് കടുത്ത വിലക്കയറ്റമാണ് സൃഷ്ടിക്കുക. പെട്രോൾ വില വർദ്ധിപ്പിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വർദ്ധിക്കും.

കോവിഡിന് ശേഷമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയെ കൂടുതൽ പ്രതികൂലമായാണ് ഇത് ബാധിക്കുക. അതുകൊണ്ടുതന്നെ ഈ ബജറ്റ് സംസ്ഥാന ഖജനാവിനെ മുഖം മിനിക്കുവാള്ള ഒരു തീവെട്ടിക്കൊള്ള മാത്രമാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു . ഇതിനെതിരെയാണ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിപ്രതിഷേധ പ്രകടനം നടത്തുന്നത്. ഇന്ന് വൈകിട്ടാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94639/protest-muslim-league-against-anti-people-budget)