---
title: "ജല ജീവൻ മിഷൻ; കലാസാംസ്കാരിക ജാഥ നടത്തി"
english_title: "Jala Jeevan Mission; Art and cultural march was held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94666/jala-jeevan-mission-art-and-cultural-march-was-held"
published_at: "2023-02-04T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de50590861e_jala_jeevan_pic.jpg"
keywords: []
---

# ജല ജീവൻ മിഷൻ; കലാസാംസ്കാരിക ജാഥ നടത്തി

> **Lead Summary:** **തണ്ണീർപ്പന്തൽ: **ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ കലാസാംസ്കാരിക ജാഥ നടത്തി. ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക ജാഥ നടത്തി. തണ്ണീർ പന്തലിൽ നടന്ന പരിപാടി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു ഉദ്ഘാടനം ചെയ്തു.

## Article Content

**തണ്ണീർപ്പന്തൽ: **ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ കലാസാംസ്കാരിക ജാഥ നടത്തി. ഗ്രാമപഞ്ചായത്ത് ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക ജാഥ നടത്തി. തണ്ണീർ പന്തലിൽ നടന്ന പരിപാടി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഹാരിസ്, ജലജീവൻ മിഷൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ സി കെ അവിനാശ് സംസാരിച്ചു. നിരവധി കലാകാരന്മാരുടെ അകമ്പടിയോടെ നടന്ന ജാഥയിൽ നാടൻപാട്ട്, തെരുവ് നാടകം തുടങ്ങിയവ അരങ്ങേറി. ജാഥ ആയഞ്ചേരി ടൗണിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94666/jala-jeevan-mission-art-and-cultural-march-was-held)