---
title: "സ്മരണയോടെ; കോളേജ് ഉദ്ഘാടനവും ശിലാസ്ഥാപനവും 20ന്"
english_title: "With memory; College inauguration and foundation stone laying on 20"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94713/with-memory-college-inauguration-and-foundation-stone-laying-on-20"
published_at: "2023-02-04T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de793685b7e_smarana_pic.jpg"
keywords: []
---

# സ്മരണയോടെ; കോളേജ് ഉദ്ഘാടനവും ശിലാസ്ഥാപനവും 20ന്

> **Lead Summary:** **നാദാപുരം:** പ്രസിദ്ധ സൂഫി വര്യനും, സമസ്തയുടെ കാര്യ ദർശിയുമായ ചേലക്കാട് ഉസ്താദിന്റെ സ്മരണയിൽ നാട്. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും, ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 20ന് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും.

## Article Content

**നാദാപുരം:** പ്രസിദ്ധ സൂഫി വര്യനും, സമസ്തയുടെ കാര്യ ദർശിയുമായ ചേലക്കാട് ഉസ്താദിന്റെ സ്മരണയിൽ നാട്. വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടനവും, ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജിന്റെ ശിലാസ്ഥാപനവും ഫെബ്രുവരി 20ന് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും.

പെരുമുണ്ടശ്ശേരിയിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് മുഖ്യ അതിഥി. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സക്കരിയ ഫൈസി എന്നിവർ പങ്കെടുക്കും. 21ന് രാവിലെ 10 മണിക്ക് അഖില കേരളാ മദ്ഹ് ഗാന മത്സരം നടക്കും.

കൂടാതെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വനിതാ സിമ്പോസിയവും രാത്രി എട്ടുമണിക്ക് ദുആ സദസ്സുമാണ് നടക്കുക. പരിപാടിയിൽ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94713/with-memory-college-inauguration-and-foundation-stone-laying-on-20)