---
title: "ഒടുവിൽ നീതി; തൊഴിലാളിക്ക് നീതി ഉപരോധ സമരം ഫലം കണ്ടു "
english_title: "Justice at last; Justice for the workers, the strike has paid off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94719/justice-at-last-justice-for-the-workers-the-strike-has-paid-off"
published_at: "2023-02-04T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de7b053f104_Untitled-1.jpg"
keywords: []
---

# ഒടുവിൽ നീതി; തൊഴിലാളിക്ക് നീതി ഉപരോധ സമരം ഫലം കണ്ടു 

> **Lead Summary:** **നാദാപുരം: **സൂപ്പർ മാർക്കറ്റ് തൊഴിലാളിയെ മാനസികമായി പീഡിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. യുവമോർച്ച നേതാക്കളുടെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു.

## Article Content

**നാദാപുരം: **സൂപ്പർ മാർക്കറ്റ് തൊഴിലാളിയെ മാനസികമായി പീഡിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഒടുവിൽ നീതി. യുവമോർച്ച നേതാക്കളുടെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു.

കല്ലാച്ചിയിലെ ഗാലക്സി ഹൈപ്പർ മാർക്കറ്റ് ജോലിക്കാരിയെയാണ് ഉടമകളിൽ ഒരാളും നടത്തിപ്പുകാരനുമായ നരിപ്പറ്റ സ്വദേശി മാനസികമായി പീഡിപ്പിക്കുകയും, ശമ്പളം ചോദിച്ചപ്പോൾ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി.

തൊഴിലാളിയായ യുവതി പരാതി യുവമോർച്ച പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോം കണ്ടിയുടെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റ് ഉപരോധിച്ചു.

വിവരമറിഞ്ഞ നാദാപുരം പോലീസ് സ്ഥലത്തെത്തുകയും യുവതിയെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഗ്യാലക്സി ഹൈപ്പർമാർക്കറ്റ് ഉടമ, ബിജെപി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് അരൂർ, സിപി വിപിൻ ചന്ദ്രൻ എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ യുവതിക്ക് നൽകാനുള്ള ശമ്പളം കൊടുക്കുവാൻ തീരുമാനമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94719/justice-at-last-justice-for-the-workers-the-strike-has-paid-off)