---
title: "ഇരുനാണയങ്ങൾ; കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരെ മുഹമ്മദ് ബംഗ്ലത്ത്"
english_title: "two currencies; Muhammad Banglat against central and state budgets"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94744/two-currencies-muhammad-banglat-against-central-and-state-budgets"
published_at: "2023-02-04T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de8f4d3082d_banglath.jpg"
keywords: []
---

# ഇരുനാണയങ്ങൾ; കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരെ മുഹമ്മദ് ബംഗ്ലത്ത്

> **Lead Summary:** **തൂണേരി:** കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബഡ്ജറ്റ് ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്ന് മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത്.

## Article Content

**തൂണേരി:** കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബഡ്ജറ്റ് ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്ന് മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ബംഗ്ലത്ത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂണേരിയിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.പി.സി തങ്ങൾ അധ്യക്ഷത വഹിച്ചു.

തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഷാഹിന, അമ്മദ് നടക്കെൻ്റവിട, എം. കെ സമീർ, ടി. കെ അബ്ബാസ്, മുഹമ്മദ് പേരോട്, ഹമീദ് എൻ.ടി.കെ, മുഹ്സിൻ വളപ്പിൽ, ഒ. ടി. കെ ഉമ്മർ, സി. കെ അബ്ദുല്ല, അഫ്സൽ വി. കെ, പി. കെ മജീദ്, പി. കെ. സി ഹമീദ്, കുഞ്ഞാലി പൊന്നാണ്ടി, സലാം തൂണേരി, ഷറഫുദ്ദീൻ ചാത്തോത്ത്, ഹമീദ് എൻ.സി, നജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.എം സമീർ സ്വാഗതവും സി.ഹമീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94744/two-currencies-muhammad-banglat-against-central-and-state-budgets)