---
title: "സമാപനം നാളെ;ശ്രദ്ധേയമായി സമ്മേളനങ്ങൾ"
english_title: "Closing tomorrow; important meetings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94746/closing-tomorrow-important-meetings"
published_at: "2023-02-04T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de93273f161_sammelanam_pic_.jpg"
keywords: []
---

# സമാപനം നാളെ;ശ്രദ്ധേയമായി സമ്മേളനങ്ങൾ

> **Lead Summary:** **നാദാപുരം: **മൂന്നുദിവസങ്ങളിലായി നാദാപുരത്ത് നടക്കുന്ന ശംസുൽ ഉലമാ കീഴനാ ഓർ ആണ്ടനുസ്മരണ പരിപാടികൾക്ക് നാളെ സമാപനം കുറിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടയ്ക്കൽ അധ്യക്ഷത വഹിക്കും.

## Article Content

**നാദാപുരം: **മൂന്നുദിവസങ്ങളിലായി നാദാപുരത്ത് നടക്കുന്ന ശംസുൽ ഉലമാ കീഴനാ ഓർ ആണ്ടനുസ്മരണ പരിപാടികൾക്ക് നാളെ സമാപനം കുറിക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടയ്ക്കൽ അധ്യക്ഷത വഹിക്കും.

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി എ നജീബ് മൗലവി, വൈസ് പ്രസിഡണ്ട് കെ കെ കുഞ്ഞാലി മുസ്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും. 'ആദർശ പ്രതിരോധം കാലവും സമൂഹവും' എന്ന വിഷയത്തിൽ ഒ.പി മുജീബ് വഹബിയും, 'മതബോധമാണ് രക്ഷ' എന്ന വിഷയത്തിൽ അബൂ റബീഅ സ്വദഖത്തുള്ള ബാഖവി തിരുവനന്തപുരവും പ്രഭാഷണം നടത്തും.

നാളെ രാവിലെ പൂച്ചാക്കൂൽ മജ്ലിസിൽ നടക്കുന്ന ശംസുൽ ഉലമ മൗലിദിന് സയ്യിദ് ആറ്റക്കോയ തങ്ങൾ ജാതിയേരി, സയ്യിദ് ഷൗക്കത്തലി തങ്ങൾ കൊടുവള്ളി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന 'മധുര സ്മരണ' എസ് വൈ എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ നടന്ന വിദ്യാർത്ഥി സമ്മേളനം ഷാഹിദ് തിരുവള്ളൂർ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

ഷബീർ വഹബി, ഡോ: ഉവൈസ് ഫലാഹി, അസ്ലം ഫലാഹി, സഅദ് ഫലാഹി, കണ്ടോത്ത് അബ്ദുള്ള മാസ്റ്റർ, റഫീഖ് മാസ്റ്റർ കക്കംവെള്ളി, ഷഹീർ എ കെ, സിദ്ദീഖ് കപ്പേരി, ഫൈസൽ മാസ്റ്റർ, മഷ്ഹൂദ് ഫലാഹി സംസാരിച്ചു. വൈകീട്ട് നടന്ന സാമുദായിക സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് വി.സി.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. അസീസ് ബാഖവി അരൂർ, വി വി മുഹമ്മദലി, സഈദ് ഫലാഹി, എം കെ അഷറഫ്, പി മുനീർ മാസ്റ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94746/closing-tomorrow-important-meetings)