---
title: "നാദാപുരം നോർത്ത് എം. എൽ. പി സ്കൂൾ വാർഷികോത്സവം സമാപിച്ചു"
english_title: "Nadapuram North M. L. P school annual festival concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94820/nadapuram-north-m-l-p-school-annual-festival-concluded"
published_at: "2023-02-05T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df5145b281c_north_1.jpg"
keywords: []
---

# നാദാപുരം നോർത്ത് എം. എൽ. പി സ്കൂൾ വാർഷികോത്സവം സമാപിച്ചു

> **Lead Summary:** **നാദാപുരം** : രണ്ട് ദിവസങ്ങളിലായി നടന്ന നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം** : രണ്ട് ദിവസങ്ങളിലായി നടന്ന നാദാപുരം നോർത്ത് എം.എൽ.പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പി.ടി. എ പ്രസിഡന്റ് സിദ്ദീഖ് കുപ്പേരിയിൽ അധ്യക്ഷത വഹിച്ചു. എൽ. എസ്. എസ് പരീക്ഷ വിജയി കൾക്കുള്ള അനുമോദനം , സബ് ജില്ലാ കലാ കായിക ശാസ്ത്ര മേളകളിലെ വിജയികൾക്കുള്ള സമ്മാന വിതരണം, മുൻ മാനേജർ നങ്ങീൽ കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം എന്നിവ നടന്നു.

നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ഫായിസ് അലി മുഖ്യാതിഥി ആയിരുന്നു. സ്കൂൾ മാഗസിൻ പ്രകാശനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ നിർവ്വഹിച്ചു. മാനേജർ എൻ. കെ. കുഞ്ഞാലി മാസ്റ്റർ, ബി.പി.സി നാസർ ആലക്കൽ,

സ്കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അബ്ദുല്ല, ടി.പി അബ്ദുല്ല മാസ്റ്റർ, റഹീം കോറോത്ത്, നാസർ മാസ്റ്റർ നന്തോത്ത്, കരീം കണ്ണോത്ത്, കിഴക്കെ മഠത്തിൽ അബ്ദുല്ല, മുഹമ്മദ് തങ്ങൾ മോമത്ത് , റഹീസ ഇ , അയൂബ് തീർച്ചിലോത്ത്, സലീം മാസ്റ്റർ, അമ്മത് വ്യാട്ടിൽ , നൗഫൽ കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.ഹെഡ് മിസ്ട്രസ്സ് റംല. ടി. ഇ സ്വാഗതവും ഫൈസൽ എം.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94820/nadapuram-north-m-l-p-school-annual-festival-concluded)