---
title: "നിഷേധിച്ച് നസീമ; ആരോപണങ്ങൾ അടിസ്ഥാനരഹിതം"
english_title: "Naseema denied; The allegations are baseless"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94886/naseema-denied-the-allegations-are-baseless"
published_at: "2023-02-05T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df9166712a6_naseema_pic.jpg"
keywords: []
---

# നിഷേധിച്ച് നസീമ; ആരോപണങ്ങൾ അടിസ്ഥാനരഹിതം

> **Lead Summary:** **ചെക്യാട്:** മുൻ വൈസ് പ്രസിഡണ്ട് കെ പി കുമാരന്റെ ആരോപണങ്ങളെ നിഷേധിച്ച് നസീമ. ചെക്യാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെയാണ് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ നിഷേധിച്ചത്.

## Article Content

**ചെക്യാട്:** മുൻ വൈസ് പ്രസിഡണ്ട് കെ പി കുമാരന്റെ ആരോപണങ്ങളെ നിഷേധിച്ച് നസീമ. ചെക്യാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെയാണ് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ നിഷേധിച്ചത്.

രാജിവച്ച ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുമാരൻ പ്രസിഡണ്ടിനെതിരെ ഗുരുതരാരോപണങ്ങളായിരുന്നു ഉന്നയിച്ചത്. ഇതിനെതിരെ താൻ മാനനഷ്ട കേസ് കൊടുക്കുമെന്ന് നസീമ കൊട്ടാരത്തിൽ അറിയിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ലോൺ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡണ്ട് കെ പി കുമാരൻ രാജി വെച്ചിരുന്നു.

വായ്പാ തട്ടിപ്പിനു പിന്നിൽ ലീഗിലെ ചിലരും, സിപിഎമ്മും ആണെന്നാണ് അദ്ദേഹം പറഞ്ഞത്. പരാതിക്കാരിയായ റംലയെ സ്റ്റുഡിയോയിൽ എത്തിച്ച് ഫോട്ടോയെടുത്ത് രേഖകൾ ശരിയാക്കി കുടുംബശ്രീക്ക് നൽകിയത് പ്രസിഡണ്ട് ആണെന്നും, ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമാണ് കുമാരൻ ആരോപിച്ചത്.

കെ പി കുമാരന്റെ ഈ ആരോപണത്തിനെതിരെ മാനനഷ്ട കേസ് നൽകുമെന്ന് നസീമ പറഞ്ഞു. കോൺഗ്രസ് ജില്ലാ നേതൃത്വവും, പോലീസും അന്വേഷണം നടത്തിയാണ് വൈസ് പ്രസിഡണ്ട് കെ പി കുമാരൻ കുറ്റക്കാരനാണെന്ന് അറിയാൻ സാധിച്ചത്. ഇയാൾക്കെതിരെ ആരോപണം നിലനിൽക്കുന്നുണ്ട്.

കോടതിയിൽ പോയാലും ജയിലിൽ പോയാലും കുമാരന്റെ കള്ള ലോൺ ഞാൻ ഏറ്റെടുക്കുന്നില്ലെന്നും അവർ പറഞ്ഞു. തന്നെക്കുറിച്ചും, യുഡിഎഫ് പഞ്ചായത്ത്, മണ്ഡലം, ജില്ലാ, തലങ്ങളിൽ അന്വേഷണം നടത്തിയിട്ടുണ്ട്. അതുപോലെ പൊലീസും അന്വേഷണം നടത്തിയതാണ്. കഴിഞ്ഞ രണ്ടര മാസത്തിനിടെ പോലീസ് അന്വേഷണത്തിന്റെ ഫലമായിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡണ്ട് കെ പി കുമാരനെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. പാർട്ടിയുടെ ശരിയായ രീതിയിലുള്ള അന്വേഷണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെ പി കുമാരനെതിരെ നടപടി എടുത്തത്. അതുപോലെ പ്രസിഡൻറ് എന്ന നിലയിൽ തന്നെയും അന്വേഷണം നടത്തിയിട്ടുണ്ട്. വിവിധ മണ്ഡലം ജില്ലാ പഞ്ചായത്ത് വക പാർട്ടി അന്വേഷണവും ഞാൻ നേരിട്ടിട്ടുണ്ട്.

ഏതെങ്കിലും ലോൺ പേപ്പറിൽ അനധികൃതമായി താൻ ഒപ്പിട്ടു എന്ന് പറയുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്. മാത്രമല്ല എന്നെ രക്ഷിക്കണമെന്ന് ഞാൻ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുക മാത്രമാണ് ചെയ്തതെന്നും റംല പറഞ്ഞു.

കുടുംബശ്രീ അംഗമല്ലാത്ത റംലയെ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ ജോയിന്റ് ലേബിലിറ്റി ഗ്രൂപ്പ് ലോണായി പാറക്കടവ് കനറാ ബാങ്കിൽ നിന്ന് നാലുലക്ഷം രൂപ വായ്പയായി എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. കുടുംബശ്രീ അംഗമല്ലാത്ത വീട്ടമ്മയിൽ നിന്നും വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി ലോൺ വാങ്ങി എന്നതാണ് പരാതി. 7 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിലാണ് വീട്ടമ്മ വളയം പോലീസ് പരാതി നൽകിയത്. തുടർന്നാണ് കേസിൽ അന്വേഷണം പോലീസ് ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94886/naseema-denied-the-allegations-are-baseless)