---
title: "പരിശീലനം അവസാനിച്ചു; നാദാപുരത്ത് ഇനി സദ്ഭരണത്തിന്റെ നാളുകൾ"
english_title: "Training is over; Now are the days of good governance in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94889/training-is-over-now-are-the-days-of-good-governance-in-nadapuram"
published_at: "2023-02-05T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df946cd3d65_bharanam_pic.jpg"
keywords: []
---

# പരിശീലനം അവസാനിച്ചു; നാദാപുരത്ത് ഇനി സദ്ഭരണത്തിന്റെ നാളുകൾ

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ സദ്ഭരണം ലക്ഷ്യമാക്കിയുള്ള ഏകദിന പരിശീലന ക്യാമ്പ് സമാപിച്ചു. സദ്ഭരണം ലക്ഷ്യമാക്കി ജനപ്രതിനിധികൾക്കും വാർഡിൽ നിന്ന് തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കുമായി അട്ടപ്പാടി 'കില'യിൽ വെച്ചാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്തിൽ സദ്ഭരണം ലക്ഷ്യമാക്കിയുള്ള ഏകദിന പരിശീലന ക്യാമ്പ് സമാപിച്ചു. സദ്ഭരണം ലക്ഷ്യമാക്കി ജനപ്രതിനിധികൾക്കും വാർഡിൽ നിന്ന് തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കുമായി അട്ടപ്പാടി 'കില'യിൽ വെച്ചാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ,സെക്രട്ടറി ടി ഷാഹുൽ ഹമീദ് , വൈസ് പ്രസിഡന്റ് അഖില മര്യാട്ട്‌ , സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ , എം സി സുബൈർ,വാർഡ് മെമ്പർമാർ, ടെക്നിക്കൽ അസിസ്റ്റൻറ്, 22 മാസ്റ്റർ ട്രെയിനിമാർ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു .

കേരള സർക്കാരിന്റെയും, തദ്ദേശഭരണ വകുപ്പിന്റെ കിഴിലുള്ള കിലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94889/training-is-over-now-are-the-days-of-good-governance-in-nadapuram)