---
title: "റോഡ് കുഴിച്ചു; കല്ലാച്ചിയിൽ ഗതാഗതക്കുരുക്ക്"
english_title: "The road was dug; Traffic jam in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94892/the-road-was-dug-traffic-jam-in-kalachi"
published_at: "2023-02-05T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df983784820_road_pic.jpg"
keywords: []
---

# റോഡ് കുഴിച്ചു; കല്ലാച്ചിയിൽ ഗതാഗതക്കുരുക്ക്

> **Lead Summary:** **കല്ലാച്ചി: **റോഡ് വെട്ടിപ്പൊളിക്കാൻ ഒരു മടിയുമില്ലാതെ ജല അതോറിറ്റി. കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ നൂതന സാങ്കേതിക വിദ്യയും, അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പക്രം കൈനാട്ടി റോഡിന്റെയും, തലശ്ശേരി റോഡിന്റെയും ദുരവസ്ഥയാണിത്. സംസ്ഥാനപാതയിൽ ജലസേചന വകുപ്പിന്റെ പൈപ്പ് മാറ്റൽ നടപടിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിക്കുന്നു.

## Article Content

**കല്ലാച്ചി: **റോഡ് വെട്ടിപ്പൊളിക്കാൻ ഒരു മടിയുമില്ലാതെ ജല അതോറിറ്റി. കിലോമീറ്ററിന് ഒരു കോടി രൂപ ചെലവിൽ നൂതന സാങ്കേതിക വിദ്യയും, അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പക്രം കൈനാട്ടി റോഡിന്റെയും, തലശ്ശേരി റോഡിന്റെയും ദുരവസ്ഥയാണിത്. സംസ്ഥാനപാതയിൽ ജലസേചന വകുപ്പിന്റെ പൈപ്പ് മാറ്റൽ നടപടിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിക്കുന്നു.

നാദാപുരം കസ്തൂരിക്കുളം മുതൽ കല്ലാച്ചി വരെ ജെസിബി ഉപയോഗിച്ച് റോഡിന്റെ ടാറിങ് അടക്കം ഇളക്കി മാറ്റിയാണ് കുഴിയെടുക്കൽ ആരംഭിച്ചിരിക്കുന്നത്. കൂടാതെ തലശ്ശേരി റോഡിൽ ആവോലം വേറ്റുമ്മൽ ഭാഗത്തും ഇതേ ജോലി ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് റോഡിനും സർക്കാരിനും ഉണ്ടാകുന്നത്.

ദിവസങ്ങളായി കല്ലാച്ചി റോഡിൽ വാഹനഗതാഗതകുരുക്കും രൂക്ഷമാണ്. കുഴിയെടുക്കുമ്പോൾ ഉണ്ടാകുന്ന കല്ലും മണ്ണും കരാറുകാർ റോഡരികിൽ തന്നെ കൂട്ടിയിടുന്നതിനാൽ സ്ഥലത്ത് അപകട ഭീഷണിയും നിലനിൽക്കുകയാണ്. റോഡിൽ കുഴിയെടുത്താൽ പൂർവസ്ഥിതിയിൽ ആക്കണമെന്നാണ് നിയമമെങ്കിലും കരാറുകാരും ഉദ്യോഗസ്ഥരും കണ്ണടക്കുകയാണ് പതിവ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94892/the-road-was-dug-traffic-jam-in-kalachi)