---
title: "വീടിനു തീപിടിച്ചു; വൃക്ക രോഗിയുടെ ഉപജീവനം  വഴിമുട്ടി"
english_title: "The house caught fire; The life of a kidney patient has been disrupted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94900/the-house-caught-fire-the-life-of-a-kidney-patient-has-been-disrupted"
published_at: "2023-02-05T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfa1e33fd0c_fire_pic.jpg"
keywords: []
---

# വീടിനു തീപിടിച്ചു; വൃക്ക രോഗിയുടെ ഉപജീവനം  വഴിമുട്ടി

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റയിൽ വൃക്ക രോഗിയുടെ വീടിന് തീപിടിച്ചു. കോരപ്പുറത്ത് വാസുവിന്റെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. ടൈലറിങ്ങ് മെഷീനും, തായ്ക്കുവാനുണ്ടായിരുന്ന തുണിത്തരങ്ങളും കത്തി നശിച്ചു. വീടിനും നാശനഷ്ടങ്ങൾ ഉണ്ടായി.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റയിൽ വൃക്ക രോഗിയുടെ വീടിന് തീപിടിച്ചു. കോരപ്പുറത്ത് വാസുവിന്റെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. ടൈലറിങ്ങ് മെഷീനും, തായ്ക്കുവാനുണ്ടായിരുന്ന തുണിത്തരങ്ങളും കത്തി നശിച്ചു. വീടിനും നാശനഷ്ടങ്ങൾ ഉണ്ടായി.

വീടിന്റെ ജനൽ, ഫാൻ തുടങ്ങിയവ പൂർണമായും കത്തി നശിച്ചു . വൃക്ക രോഗിയായ വാസു ഡയാലിസിസ് നടത്തി വരികയാണ്. ചികിത്സക്കായി കമ്മിറ്റി ഏൽപ്പിച്ച പതിനായിരം രൂപയും തീപിടുത്തത്തിൽ നഷ്ടമായി. കൂടാതെ വാസുവിന്റെ ഏക ജീവനോപാധിയായ തയ്യൽ മെഷീൻ നശിച്ചതോടെ ഉപജീവനമാർഗം കൂടിയാണ് നഷ്ടമായത്.

തീപിടുത്ത കാരണം ഇതുവരെയും വ്യക്തമല്ല. നാദാപുരം അസി:സ്റ്റേഷൻ ഓഫീസർ കെ.സി സുജേഷ് കുമാർ, ഫയർ ഓഫിസർ മാരായ ഇ.കെ.നികേഷ്, .കെഎം ഷിജു, ഡി.അജേഷ്, കെവി അനിത്ത് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94900/the-house-caught-fire-the-life-of-a-kidney-patient-has-been-disrupted)