---
title: "എയർ ബെഡ്; കിടപ്പു രോഗികൾക്കായി എയർ ബെഡ് വിതരണം ചെയ്തു"
english_title: "air bed; Air beds were distributed for bed patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94903/air-bed-air-beds-were-distributed-for-bed-patients"
published_at: "2023-02-05T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfa6d4e6c29_air_bed.jpg"
keywords: []
---

# എയർ ബെഡ്; കിടപ്പു രോഗികൾക്കായി എയർ ബെഡ് വിതരണം ചെയ്തു

> **Lead Summary:** **നരിപ്പറ്റ:** കിടപ്പ് രോഗികൾക്കായി എയർ ബെഡ് വിതരണം ചെയ്തു. കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കിടപ്പ് രോഗികൾക്കാണ് എയർ ബെഡ് നൽകിയത്.

## Article Content

**നരിപ്പറ്റ:** കിടപ്പ് രോഗികൾക്കായി എയർ ബെഡ് വിതരണം ചെയ്തു. കുടുംബശ്രീ വാർഷികാഘോഷത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കിടപ്പ് രോഗികൾക്കാണ് എയർ ബെഡ് നൽകിയത്.

പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി, സുരക്ഷാ പാലിയേറ്റീവ് മേഖല കൺവീനർ സി എച്ച് രാജനെ ഏൽപ്പിച്ചു. വാർഡ് അംഗം ടി സുധീർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് വി.കെ ബീന, വികസന സമിതി കൺവീനർ പി കെ മനോജ്, സി.ഡി.എസ് ചെയർപേഴ്സൺ എം. സജിന, കൺവീനർ സി എച്ച് രാജൻ, ടി കെ സജിന സംസാരിച്ചു. തുടർന്ന് ഭാരവാഹികൾ വയോജനങ്ങളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94903/air-bed-air-beds-were-distributed-for-bed-patients)