---
title: "സ്നേഹാദരം; പ്രിയ ഗരുക്കന്മാർക്ക് ആദരവ്"
english_title: "affection Respect to dear Gurus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94906/affection-respect-to-dear-gurus"
published_at: "2023-02-05T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfad8810c35_r_a_c_pic.jpg"
keywords: []
---

# സ്നേഹാദരം; പ്രിയ ഗരുക്കന്മാർക്ക് ആദരവ്

> **Lead Summary:** **കടമേരി: **കടമേരിയിൽ 'സ്നേഹാദരം 2023' സംഘടി പ്പിക്കുന്നു. വർഷങ്ങളോളം വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തിയ അധ്യാപകർക്ക് സ്നേഹാദരവ്. ദീർഘകാലത്തെ അധ്യാപക സേവനത്തിൽ നിന്നും, വിരമിക്കുന്ന പ്രിയ അധ്യാപകരെയാണ് ആദരിക്കുന്നത്.

## Article Content

**കടമേരി: **കടമേരിയിൽ 'സ്നേഹാദരം 2023' സംഘടി പ്പിക്കുന്നു. വർഷങ്ങളോളം വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തിയ അധ്യാപകർക്ക് സ്നേഹാദരവ്. ദീർഘകാലത്തെ അധ്യാപക സേവനത്തിൽ നിന്നും, വിരമിക്കുന്ന പ്രിയ അധ്യാപകരെയാണ് ആദരിക്കുന്നത്.

തച്ചോളി കുഞ്ഞബ്ദുള്ള മാസ്റ്റർ, വി.വി.ബീന കുമാരി ടീച്ചർ, കെ കെ ഹാജറ ടീച്ചർ എന്നിവരാണ് വിരമിക്കുന്നത്. രാവിലെ 10 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. കുട്ടികളുടെ കലാപരിപാടികൾ, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമങ്ങൾ, യാത്രയയപ്പ് സമ്മേളനം എന്നിവയാണ് നടക്കുക.

കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥി ആയിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94906/affection-respect-to-dear-gurus)