Featured

ഓർമ്മതൻ കളിമുറ്റം; അക്ഷരമുറ്റത്ത് അടയാളം തീർത്ത് അവർ മടങ്ങി

News |
Feb 5, 2023 07:14 PM

വളയം: ഗുരുശ്രേഷ്ഠൻമാർക്ക് സ്നേഹാദരവ് ഗ്രന്ഥശാലയ്ക്കൊരു അക്ഷരപ്പുര. രണ്ട് പതിറ്റാണ്ടിനപ്പുറമുളള വിദ്യാലയ സ്മരണകളുമായി ഒത്തുചേർന്ന അവർ അക്ഷരമുറ്റത്ത് അടയാളം തീർത്ത് മടങ്ങി.

വളയം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ വേറിട്ട സംഗമം. 2000 ത്തിലെ എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളാണ് ഞായറാഴ്ച്ച ഒത്തുചേർന്നത്.

സ്കൂളിലെ പതിനഞ്ചോളം പൂർവ്വ അധ്യാപകരെയും സ്കൂളിന് ദേശീയ അംഗീകാരം നേടികൊടുത്ത വിദ്യാർത്ഥി പ്രതിഭകളെയും ആദരിച്ചു. സ്ക്കൂൾ ലൈബ്രറിക്ക് വലിയ അലമാരയും സമ്മാനിച്ചു.

സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷനായി. അമൽനാഥ് രൂപകൽപ്പന ചെയ്ത ലോഗോ മാധ്യമ പ്രവർത്തകൻ കെ.കെ ശ്രീജിത് അഫ്സത്തിന് നൽകി പ്രകാശനം ചെയ്തു.

പി.പി സജിലേഷ്, എ.പി കുഞ്ഞിക്കണ്ണൻ ,കെ.ശശിധരൻ, പി.കെ ചന്ദ്രൻ, വി.പി നാണു, ഇ ഭരതൻ, പി.വി. ഹസ്സൻ മാസ്റ്റർ ,ടി അന്ത്രു പി. നാരായണൻ, കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.മുസ്തഫ അധ്യക്ഷനായി. പി.പി അനില അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. ലിജേഷ് സ്വാഗതവും ബി.കെ ഹാജറ നന്ദിയും പറഞ്ഞു.

Ormatan playground; After completing the sign in the letter yard, they returned

Next TV

Top Stories










GCC News