---
title: "കുമ്മംകോട് വീട് നിർമ്മാണ പ്രവൃത്തിക്കിടെ അപകടത്തിൽ പെട്ട് തൊഴിലാളി മരിച്ചു"
english_title: "Worker died in an accident during house construction work in Kummamkot."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94957/worker-died-in-an-accident-during-house-construction-work-in-kummamkot"
published_at: "2023-02-05T23:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dff26da5fa0_death.jpg"
keywords: []
---

# കുമ്മംകോട് വീട് നിർമ്മാണ പ്രവൃത്തിക്കിടെ അപകടത്തിൽ പെട്ട് തൊഴിലാളി മരിച്ചു

> **Lead Summary:** **നാദാപുരം : ** കുമ്മംകോട് വീട് നിർമ്മാണ പ്രവൃത്തിക്കിടെ അപകടത്തിൽ പെട്ട് തൊഴിലാളി മരിച്ചു. മരുതോങ്കരയിലെ തൂവ്വാട്ടപൊയിൽ പവിത്രൻ ആണ് മരിച്ചത്.

## Article Content

**നാദാപുരം : ** കുമ്മംകോട് വീട് നിർമ്മാണ പ്രവൃത്തിക്കിടെ അപകടത്തിൽ പെട്ട് തൊഴിലാളി മരിച്ചു. മരുതോങ്കരയിലെ തൂവ്വാട്ടപൊയിൽ പവിത്രൻ ആണ് മരിച്ചത്.

ഫർണ്ണിച്ചർ പ്രവൃത്തിക്കിടെ ഡോർ വീടിന്റെ ഒന്നാം നിലയിലേക്ക് എടുത്ത് കയറ്റുന്നതിനിടെ കാൽ വഴുതി സ്റ്റേർകേസിൽ നിന്നും താഴെ വീഴുകയായിരുന്നു.

ഞായറാഴ്ച്ച രാവിലെയോടെയാണ് സംഭവം .തലക്കേറ്റ ക്ഷതമാണ് മരണ കാരണം. ഭാര്യ:ബീന, മക്കൾ: അപർണ്ണ, ആദിഷ്. പിതാവ് പരേതനായ നാരായണൻ. അമ്മ:നാരായണി. സഹോദരങ്ങൾ: പവിത്രി,പത്മ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94957/worker-died-in-an-accident-during-house-construction-work-in-kummamkot)