---
title: "പൂച്ചയെ രക്ഷപ്പെടുത്തി;പ്രാണന് വേണ്ടി പിടഞ്ഞ പൂച്ചയെ രക്ഷപ്പെടുത്തി യുവാക്കൾ"
english_title: "The cat was rescued; the youth rescued the cat that was clinging to its life"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95075/the-cat-was-rescued-the-youth-rescued-the-cat-that-was-clinging-to-its-life"
published_at: "2023-02-06T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0ca12783df_kinar_pic.jpg"
keywords: []
---

# പൂച്ചയെ രക്ഷപ്പെടുത്തി;പ്രാണന് വേണ്ടി പിടഞ്ഞ പൂച്ചയെ രക്ഷപ്പെടുത്തി യുവാക്കൾ

> **Lead Summary:** **തൂണേരി: **പ്രാണന് വേണ്ടി പിടഞ്ഞ പൂച്ചയെ രക്ഷപ്പെടുത്തി യുവാക്കൾ. തൂണേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കിണറ്റിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോൾ വീട്ടുകാർ പൂച്ച കിണറ്റിൽ വീണത് കാണുകയായിരുന്നു .

## Article Content

**തൂണേരി: **പ്രാണന് വേണ്ടി പിടഞ്ഞ പൂച്ചയെ രക്ഷപ്പെടുത്തി യുവാക്കൾ. തൂണേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കിണറ്റിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോൾ വീട്ടുകാർ പൂച്ച കിണറ്റിൽ വീണത് കാണുകയായിരുന്നു .

ഉടൻ തന്നെ ശാഖ മുസ്ലിം ലീഗിന്റെ സെക്രട്ടറി കൂടിയായ പി കെ സി ഹമീദിനെ വിളിക്കുകയും പി കെ സി ഹമീദും നിസാമും കൂടി ഉടനെ കൈവിളക്കും പ്രകാശവുമായി കിണറിന് സമീപത്തെത്തി .

തുടർന്ന് പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങി. ഒടുവിൽ സമീപത്തെ വീട്ടിൽ നിന്നും ഒരു വല്ലം കൊണ്ടുവന്ന് താഴെയിറക്കി പൂച്ചയെ സാഹസികമായി അതിൽ കയറ്റി മുകളിലേക്ക് കൊണ്ടുവരികയായിരുന്നു. പൂച്ചയെ രക്ഷിച്ച യുവാക്കളെ ശാഖ മുസ്ലിം ലീഗ് പ്രത്യേകം അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95075/the-cat-was-rescued-the-youth-rescued-the-cat-that-was-clinging-to-its-life)