---
title: "അനിശ്ചിത കാലം; കെ പി കുമാരനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു"
english_title: "indefinite period; KP Kumaran was also suspended from the Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95121/indefinite-period-kp-kumaran-was-also-suspended-from-the-congress"
published_at: "2023-02-06T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0ee7aa3801_k_p_kumaran_president.jpg"
keywords: []
---

# അനിശ്ചിത കാലം; കെ പി കുമാരനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

> **Lead Summary:** **പാറക്കടവ്: ** ഒടുവിൽ പാർടിയിൽ നിന്നും പുറത്തേക്ക്. ചതിയെന്ന് വിശദീകരണം. മുൻ ചെക്യാട് വൈസ് പ്രസിഡണ്ട് കെ പി കുമാരനെ കോൺഗ്രസിൽ നിന്നും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. ഇത് ചതിയാണെന്ന് കെ.പി കുമാരൻ്റെ വിശദീകരണം.

## Article Content

**പാറക്കടവ്: ** ഒടുവിൽ പാർടിയിൽ നിന്നും പുറത്തേക്ക്. ചതിയെന്ന് വിശദീകരണം. മുൻ ചെക്യാട് വൈസ് പ്രസിഡണ്ട് കെ പി കുമാരനെ കോൺഗ്രസിൽ നിന്നും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. ഇത് ചതിയാണെന്ന് കെ.പി കുമാരൻ്റെ വിശദീകരണം.

കെപിസിസി പ്രസിഡണ്ടിന്റെ സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൊട്ടിയൂർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തതായി കെപിസിസി പ്രസിഡണ്ടിന് നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷ എന്നാണ് കോൺഗ്രസ് വാർത്താക്കുറിപ്പിൽ പറയുന്നത്. 

കൂടാതെ കെ പി കുമാരനെ കുറിച്ച് വേറെയും ചില പരാതികൾ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ പി കുമാരനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അനിശ്ചിതകാലത്തേക്ക് കെപിസിസി പ്രസിഡണ്ട് സസ്പെൻഡ് ചെയ്തതായി അറിയിപ്പ് വന്നത്.

കെപിസിസി സെക്രട്ടറിയും, മുൻ എംഎൽഎയുമായ ടി യു ഒരു രാധാകൃഷ്ണനാണ് കത്ത് അയച്ചിട്ടുള്ളത്. കത്തിന്റെ പകർപ്പ് കെ പി കുമാരനും, നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: എ സജീവനും, ചെക്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. ദാമോദരനും അയച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95121/indefinite-period-kp-kumaran-was-also-suspended-from-the-congress)