---
title: "സമാപനം; നോർത്ത് എം.എൽ.പി; സ്കൂൾ വാർഷികോത്സവത്തിന് സമാപനം"
english_title: "Conclusion; North MLP; Concluding the school annual festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95123/conclusion-north-mlp-concluding-the-school-annual-festival"
published_at: "2023-02-06T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0f40307c47_nadapuram_north__m_l_p.jpg"
keywords: []
---

# സമാപനം; നോർത്ത് എം.എൽ.പി; സ്കൂൾ വാർഷികോത്സവത്തിന് സമാപനം

> **Lead Summary:** **നാദാപുരം:** നാദാപുരം നോർത്ത് എം എൽ പി സ്കൂൾ വാർഷികോത്സവം സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ വാർഷികോത്സവത്തിനാണ് സമാപനം കുറിച്ചത്. സമാപന സമ്മേളനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** നാദാപുരം നോർത്ത് എം എൽ പി സ്കൂൾ വാർഷികോത്സവം സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സ്കൂൾ വാർഷികോത്സവത്തിനാണ് സമാപനം കുറിച്ചത്. സമാപന സമ്മേളനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സിദ്ദീഖ് കപ്പേരിയിൽ അധ്യക്ഷത വഹിച്ചു. കൂടാതെ എൻഎസ്എസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദനം, സബ്ജില്ലാ കലാകായിക ശാസ്ത്രമേളകളിലെ വിജയികൾക്കുള്ള സമ്മാനവിതരണം, മുൻ മാനേജർ നങ്ങീൽ കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എൻഡോവ്മെൻറ് വിതരണം എന്നിവ നടന്നു. പരിപാടിയിൽ നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ഇ. ഫായിസ് അലി മുഖ്യാതിഥിയായി.

സ്കൂൾ മാഗസിൻ പ്രകാശനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ നിർവഹിച്ചു. മാനേജർ എൻ കെ കുഞ്ഞാലി മാസ്റ്റർ, ബി.പി.സി നാസർ ആലക്കൽ, സ്കൂൾ മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ഒ.പി അബ്ദുല്ല, ടിപി അബ്ദുല്ല മാസ്റ്റർ, റഹീം കോറോത്ത്, നാസർ മാസ്റ്റർ നന്തോത്ത്, കരീം കണ്ണോത്ത്, കിഴക്കേ മഠത്തിൽ അബ്ദുള്ള, മുഹമ്മദ് തങ്ങൾ മോമത്ത്, റഹീസ ഇ, അയ്യൂബ് തീർച്ചിലോത്ത്, സലീം മാസ്റ്റർ, അമ്മദ് വയ്യാട്ടിൽ, നൗഫൽ കെ കെ സംസാരിച്ചു. ഹെഡ്മിസ്ട്രസ് റംല ടി ഈ സ്വാഗതവും, ഫൈസൽ എം കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95123/conclusion-north-mlp-concluding-the-school-annual-festival)