---
title: "പുതിയ കൃഷി പാഠം; ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്കൂൾ മുറ്റത്ത്"
english_title: "New Agriculture Lesson; Vegetables for lunch in the school yard"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95136/new-agriculture-lesson-vegetables-for-lunch-in-the-school-yard"
published_at: "2023-02-06T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0fa42e567d_krishi_1.jpg"
keywords: []
---

# പുതിയ കൃഷി പാഠം; ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്കൂൾ മുറ്റത്ത്

> **Lead Summary:** **നാദാപുരം:** ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സ്കൂൾ മുറ്റത്ത്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വേണ്ട വിവിധയിനം പച്ചക്കറികൾ സ്കൂൾ മുറ്റത്ത് തന്നെ വിളയുകയാണ്. കറികൾക്കും ഉപ്പേരിക്കും വേണ്ട പച്ചക്കറി ഇനങ്ങൾ സ്കൂൾ മുറ്റത്ത് സുലഭമായി കൃഷി ചെയ്യുകയാണ് നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ.

## Article Content

**നാദാപുരം:** ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി സ്കൂൾ മുറ്റത്ത്. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വേണ്ട വിവിധയിനം പച്ചക്കറികൾ സ്കൂൾ മുറ്റത്ത് തന്നെ വിളയുകയാണ്. കറികൾക്കും ഉപ്പേരിക്കും വേണ്ട പച്ചക്കറി ഇനങ്ങൾ സ്കൂൾ മുറ്റത്ത് സുലഭമായി കൃഷി ചെയ്യുകയാണ് നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ.

ഗ്രോ ബാഗുകളിലും ചട്ടികളിലുമാണ് കൃഷി. വെണ്ട, പച്ചമുളക്, വഴുതിന, പടവലം, പൊട്ടിക്ക,കക്കിരി, തക്കാളി, വിവിധതരം ചീരകൾ എന്നിവ കൃഷി ചെയ്യുന്നത്.

പ്രധാനാധ്യാപകൻ വി കെ പ്രശാന്ത് കുമാറാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. കുട്ടികളെയും ഒപ്പം കൂട്ടി അവർക്ക് കൃഷിയോടുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശം കൂടി സ്കൂൾ മുറ്റത്തെ കൃഷി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കുട്ടികൾ സ്വയം പരിചരിക്കാനും മുന്നിട്ടിറങ്ങുന്നത് അധ്യാപകർക്ക് കൂടി ആവേശം നൽകുകയാണ്.

നേരത്തെ തന്റെ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറിയായിരുന്നു ഹെഡ്മാസ്റ്റർ സ്കൂളിൽ ഉപയോഗിച്ചിരുന്നത്. വിഷരഹിത പച്ചക്കറിയുടെ ഉപയോഗം കൂടുതൽ പേരിൽ എത്തിക്കാൻ ശ്രമം നടത്തിയാണ് വി കെ പ്രശാന്ത് കുമാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95136/new-agriculture-lesson-vegetables-for-lunch-in-the-school-yard)