---
title: "പെൻഷൻ കുടിശ്ശിക;പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെ.എസ്. എസ്.പി.യു"
english_title: "Pension arrears: K.S. should pay the pension arrears immediately. SPU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95167/pension-arrears-ks-should-pay-the-pension-arrears-immediately-spu"
published_at: "2023-02-06T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e114a3ac4f8_pension_union_nada.jpg"
keywords: []
---

# പെൻഷൻ കുടിശ്ശിക;പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെ.എസ്. എസ്.പി.യു

> **Lead Summary:** **വാണിമേൽ: **പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെ.എസ്. എസ്.പി.യു. സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് വിതരണം ചെയ്യാൻ ബാക്കി കിടക്കുന്ന രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ്.എസ് പി.യു) വാണിമേൽ പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**വാണിമേൽ: **പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കെ.എസ്. എസ്.പി.യു. സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് വിതരണം ചെയ്യാൻ ബാക്കി കിടക്കുന്ന രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ്.എസ് പി.യു) വാണിമേൽ പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

കൂടാതെ സർക്കാർ ഉദ്യോഗസ്ഥർക്കും, പെൻഷൻകാർക്കും നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ കെ കുഞ്ഞിമായൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം സിവിഎം നജ്മ ഉദ്ഘാടനം ചെയ്തു.

ടി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.പി കുഞ്ഞമ്മദ്, പി കെ അബ്ദുല്ല, ടി കെ രാഘവൻ, സി എച്ച് ശങ്കരൻ, വി കെ കുഞ്ഞാലി, കെ ചന്തു മാസ്റ്റർ, ടി അബ്ദുറഹ്മാൻ, കെ പി കുഞ്ഞമ്മദ്, എം എ വാണിമേൽ, എൻ പി സൈനബ, സി കെ നാണു, ടി.വി മാതു ടീച്ചർ, എം ശേഖരൻ മാസ്റ്റർ, എംകെ അബൂബക്കർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95167/pension-arrears-ks-should-pay-the-pension-arrears-immediately-spu)