---
title: "തൊഴിൽ ഉറപ്പ്; പട്ടികവർഗ്ഗ യുവ വിഭാഗങ്ങൾക്ക് സൗജന്യ പരിശീലനം"
english_title: "Job security; Free training for Scheduled Tribe youth"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95175/job-security-free-training-for-scheduled-tribe-youth"
published_at: "2023-02-06T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e117cc39bb3_shediled_tribe.jpg"
keywords: []
---

# തൊഴിൽ ഉറപ്പ്; പട്ടികവർഗ്ഗ യുവ വിഭാഗങ്ങൾക്ക് സൗജന്യ പരിശീലനം

> **Lead Summary:** **വാണിമേൽ:**പട്ടികവർഗ്ഗയുവജനങ്ങൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യപരിശീലനവും തൊഴിലും നൽകുന്നു.ധാരാളം തൊഴിൽസാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽമേഖലകളിൽ പട്ടികവർഗ്ഗയുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലുമാണ് നൽകുന്നത്.

## Article Content

**വാണിമേൽ:**പട്ടികവർഗ്ഗയുവജനങ്ങൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യപരിശീലനവും തൊഴിലും നൽകുന്നു.ധാരാളം തൊഴിൽസാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽമേഖലകളിൽ പട്ടികവർഗ്ഗയുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലുമാണ് നൽകുന്നത്.

സംസ്ഥാന പട്ടികവർഗ്ഗവികസനവകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്സിൽ പരിശീലത്തിൻ്റെ എല്ലാ ചെലവും വകുപപ്പ് വഹിക്കും. കൂടാതെ പ്രതിമാസ സ്റ്റൈപ്പന്റും നല്കും.

നാദാപുരം നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലുള്ള പട്ടികവർഗ്ഗ യുവ ജനവിഭാഗങ്ങൾക്ക് സുവർണാവസരമാണിത്. വാണിമേൽ ഗ്രാമപഞ്ചായത്തിൽ നിരവധി പട്ടിക വിഭാഗങ്ങളുടെ കോളനികളുമുണ്ട്. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണ് പരിശീലനം.

പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻപേർക്കും തൊഴിൽ ലഭ്യമാക്കും. ക്രിയേറ്റീവ്, ഐടി അനുബന്ധ മേഖലകളിൽ ജോലി നേടാൻ അനുയോജ്യമായ കോഴ്സുകളാണ് ഇവ. അഭിരുചിനിർണയപരിക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട, പ്ലസ് ടു പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 26 അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15.

കോഴ്സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് 96560 39911-ൽ വിളിക്കാം. വെബ്സൈറ്റ്: www.amd.edu.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95175/job-security-free-training-for-scheduled-tribe-youth)