---
title: "അപകടം ഒഴിവായി; ഡ്രൈവറുടെ മനക്കരുത്തിൽ വിദ്യാർത്ഥികൾക്ക് പുതുജീവൻ"
english_title: "Danger averted; A new life for the students in the mind of the driver"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95306/danger-averted-a-new-life-for-the-students-in-the-mind-of-the-driver"
published_at: "2023-02-07T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1f774d9234_accident_jeep.jpg"
keywords: []
---

# അപകടം ഒഴിവായി; ഡ്രൈവറുടെ മനക്കരുത്തിൽ വിദ്യാർത്ഥികൾക്ക് പുതുജീവൻ

> **Lead Summary:** **നാദാപുരം: **ഡ്രൈവറുടെ മനക്കരുത്തിൽ വിദ്യാർത്ഥികൾക്ക് പുതുജീവൻ. നാദാപുരം സിസി യുപി സ്കൂളിലെ വിദ്യാർഥികളെ കയറ്റി വരികയായിരുന്ന ജീപ്പ് അപകടത്തിൽ പെട്ടു . ഇന്ന് രാവിലെ 9:40 ഓടെയാണ് അപകടം.

## Article Content

**നാദാപുരം: **ഡ്രൈവറുടെ മനക്കരുത്തിൽ വിദ്യാർത്ഥികൾക്ക് പുതുജീവൻ. നാദാപുരം സിസി യുപി സ്കൂളിലെ വിദ്യാർഥികളെ കയറ്റി വരികയായിരുന്ന ജീപ്പ് അപകടത്തിൽ പെട്ടു . ഇന്ന് രാവിലെ 9:40 ഓടെയാണ് അപകടം.

വണ്ടിയുടെ ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് സംയോജിതമായി ഇടപെട്ട ഡ്രൈവർ വേഗത കുറച്ചുകൊണ്ട് അടുത്തുള്ള മരത്തിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു.

വണ്ടിയിൽ ഉണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കുപറ്റി. സ്കൂൾ വിദ്യാർത്ഥികളുമായി വരികയായിരുന്ന ജീപ്പ് സ്വന്തം ആത്മ ധൈര്യം കൊണ്ട് മാത്രം പിടിച്ചുനിർത്തിയ ഡ്രൈവർ അഭിനന്ദനം അർഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95306/danger-averted-a-new-life-for-the-students-in-the-mind-of-the-driver)