---
title: "വളയം ഐടിഐ; നിർമ്മാണം വേഗത്തിലാക്കും"
english_title: "valayam ITI; Construction will speed up"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95363/valayam-iti-construction-will-speed-up"
published_at: "2023-02-07T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e22cb24b216_valayam_iti.jpg"
keywords: []
---

# വളയം ഐടിഐ; നിർമ്മാണം വേഗത്തിലാക്കും

> **Lead Summary:** **വളയം: **വളയം ഗവ: ഐടിഐ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. കെട്ടിട നിർമ്മാണ പ്രവർത്തി വേഗത്തിലാക്കാൻ ഇ കെ വിജയൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം ചേർന്നത്.

## Article Content

**വളയം: **വളയം ഗവ: ഐടിഐ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. കെട്ടിട നിർമ്മാണ പ്രവർത്തി വേഗത്തിലാക്കാൻ ഇ കെ വിജയൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം ചേർന്നത്.

മന്ത്രി വി. ശിവൻകുട്ടി, ഇ കെ വിജയൻ എംഎൽഎ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ്, തൊഴിൽ നൈപുണ്യം വകുപ്പ് ഡയറക്ടർ ഡോ: വീണ എൻ മാധവൻ, പൊതുമരാമത്ത് കെട്ടിട നിർമ്മാണം എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ്, പ്രിൻസിപ്പൽ കെ.മിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വിലക്ക് വാങ്ങി നൽകിയ ചെക്കോറ്റയിലെ ഒരേക്കർ സ്ഥലത്താണ് എട്ടരക്കോടി രൂപ ചിലവിൽ പുതിയ കെട്ടിടം പണിയുന്നത്.

കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രാരംഭ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഈ വർഷം അവസാനത്തോടെ വളയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ താൽക്കാലിക കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95363/valayam-iti-construction-will-speed-up)